ഇടുക്കി: ഡീന്‍ കുര്യാക്കോസ് എംപിയുടെ ഇടുക്കി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തില്‍ കോവിഡ് കെയര്‍ വോളന്റീര്‍മാര്‍ക്കുള്ള ടീഷര്‍ട്ടിന്റെ ഉദ്ഘാടനം മൂവാറ്റുപുഴയില്‍ ഡീന്‍ കുര്യാക്കോസ് നിര്‍വഹിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷനായിരുന്നു. ബിഎഐ മുവാറ്റുപുഴ സെന്ററാണ് ടീഷര്‍ട്ട് സ്പോണ്സര് ചെയ്തത്.
നഗരസഭാ ചെയര്മാന് പി.പി എല്‍ദോസ്, ഫാ ആന്റണി പുത്തന്‍കുളം, ബി.എ.ഐ മുവാറ്റുപുഴ സെന്റര്‍ ചെയര്മാന് പിലക്സി കെ വര്‍ഗീസ്, ജിനു മടയ്ക്കല്‍, ജോയ്സ് മേരി ആന്റണി, സാബു ചെറിയാന്, പോള്‍ ടി മാത്യു, ഹിപ്സണ്‍ എബ്രഹാം, എല്‍ദോ ബാബു വട്ടക്കാവില്‍, ജേക്കബ് തോമസ് ഇരമംഗലത്ത് എന്നിവര്‍ സംസാരിച്ചു.


