പായിപ്ര: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് പായിപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുഹൈബ്, ശരത് ലാല്‍, കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനവും മണ്ഡലത്തിലെ ഡയാലിസിസ് രോഗികള്‍ക്കുള്ള സ്നേഹ സാന്ത്വന വിതരണം നടത്തപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സഹീര്‍ മേനാമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളന ഉദ്ഘാടനം പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി നിര്‍വഹിച്ചു. ഡയാലിസിസ് രോഗികള്‍ക്കുള്ള സ്നേഹ സാന്ത്വന വിതരണം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി , ഭാരത് ജോഡോ യാത്ര യിലെ ഭാരത് യാത്രികനും ആയ മഞ്ജു കുട്ടന്.ജി നിര്‍വഹിച്ചു.
സമൂഹത്തില്‍ ജനങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കി സ്വാധീനം ചെലുത്തുന്ന ചെറുപ്പക്കാരായ കോണ്‍ഗ്രസ് കാരെ കൊല ചെയ്ത് രാഷ്ടീയ ലാഭം ഉണ്ടാക്കുക എന്ന സി പി എം ന്റെ അക്രമ രാഷ്ട്രീയത്തിന് ഉദാഹരണം മാത്രമാണ് ശുഹൈബ്, ശരത്ത് ലാല്‍, കൃപേഷ് എന്നിവരുടെ കൊലപാതമെന്നും ഉത്തരം പ്രവര്‍ത്തികള്‍ കൊണ്ടൊന്നും കോണ്‍ഗ്രസ് കാരെ തളര്‍ത്താന്‍ കളിയില്ല എന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേണ്ട എല്ലാ സംരക്ഷണവും പിന്‍ന്തുണയും നല്‍കുമെന്നും മാത്യൂസ് വര്‍ക്കി പറഞ്ഞു.
ഡയാലിസിസ് രോഗികള്‍ക്കുള്ള സ്നേഹ സാന്ത്വന വിതരണം രക്തരക്ഷിത്വ ദിനത്തില്‍ ഏറെ മാതൃകാപരമായ പ്രവര്‍ത്തനമാണ് എന്നും ഇത്തരം പ്രവര്‍ത്തനങ്ങളാണ് യൂത്ത് കോണ്‍ഗ്രസിന് യുവജനങ്ങള്‍ക്കിടയില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയുന്നതെന്നും മഞ്ജുകുട്ടന് ജി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രെട്ടറിമാരായ ഷാന്‍ മുഹമ്മദ് , എം സി വിനയന്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇന്‍ ചാര്‍ജ് കെ പി ജോയ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികള്‍ ആയ സന്തോഷ് കുമാര്‍, സിദ്ധീഖ് പെടമാന്‍, അഫ്സല് വിളക്കത് എന്നിവരും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റീന സജി, പഞ്ചായത്ത് മെമ്പര്‍ സുകന്യ അനീഷ് മണ്ഡലം ഭാരവാഹികള്‍ ആയ അബു ബക്കര്‍, മുഹമ്മദ് ആലി, അനീസ്,സാലിഹ് ,അനില്‍ വര്‍ഗീസ് തുടങ്ങിയവരും, കോണ്‍ഗ്രസ് നേതാക്കളായ സജി പയിക്കാട്ട് ,പി എ കബീര്‍, കൊച്ചുണ്ണി തുടങ്ങിയവരും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ഭാരവാഹികളും ഉള്‍പ്പെടെ 100ഓളം പേര് പരിപാടിയില്‍ പങ്കെടുത്തു.


