എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇനി 24 മണിക്കൂറും മരുന്നുകള്‍ ലഭ്യമാകും. ആശുപത്രിയിലെ മുഴുവന്‍ സമയ ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങിയതോടെയാണിത്. ഫാര്‍മസിയുടെ ഉദ്ഘാടനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു.
റോട്ടറി ക്ലബ്ബ്, കെ.പി. തോമസ് ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ ഫാര്‍മസി സജ്ജമാക്കിയത്. മോഡുലാര്‍ ഫാര്‍മസി, പബ്ലിക് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, കൂളര്‍ എന്നിവയോടെയാണ് ശീതീകൃത ഫാര്‍മസിയുടെ പ്രവര്‍ത്തനം.
ആശുപത്രിയില്‍ ഇതുവരെ വൈകിട്ട് നാലു മണി വരെ മാത്രമേ ഔട്ട് പേഷ്യന്റ് വിഭാഗത്തിലും കാഷ്വാലിറ്റിയിലും എത്തുന്ന രോഗികള്‍ക്ക് മരുന്നുകള്‍ ലഭിച്ചിരുന്നുള്ളൂ. ഇതിനു ശേഷം പുറത്തെ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. പുതിയ ഫാര്‍മസി ഈ പ്രതിസന്ധിക്ക് പരിഹാരമാകും. കാഷ്വാലിറ്റിക്ക് സമീപമാണ് പുതിയ ഫാര്‍മസി. ഇത് കൂടാതെ നിലവിലുള്ള ഔട്ട് പേഷ്യന്റ് ഫാര്‍മസിയില്‍ നിന്നുള്ള മരുന്ന് വിതരണം പഴയ പോലെ തുടരുമെന്ന് സൂപ്രണ്ട് ഡോ. ഷാഹിര്‍ഷാ അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ ടി.ജെ. വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡ9 എം.പി, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവി, കൗണ്‍സിലര്‍ പത്മജ എസ് മേനോ9, സൂപ്രണ്ട് ഡോ. ഷാഹിര്‍ഷാ, ആര്.എം.ഒ ഡോ. ഷാബ് ഷെറീബ് ഇബ്രാഹിം, ആശുപത്രി വികസന സമിതി പ്രതിനിധി രാധാകൃഷ്ണ9 തുടങ്ങിയവര്‍ പങ്കെടുത്തു.


