മൂവാറ്റുപുഴ: തൃശൂരില്‍ വച്ച് നടന്ന 44-ാമത് പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ല തുടര്‍ച്ചയായി ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. മൂവാറ്റുപുഴ ഇന്റര്‍നാഷണല്‍ ഫിറ്റ്നസ് ജിമ്മിലെ കായിക താരങ്ങളാണ് മികവുറ്റ പ്രകടനം കാഴ്ചവച്ചത്. സ്പോര്‍ട്സ് കൗണ്‍സില്‍ പഞ്ചഗുസ്തി അംഗീകരിച്ചതിനു ശേഷം 25 കൊല്ലം മുമ്പുള്ള അതേ മികവ് മൂവാറ്റുപുഴ കാഴ്ചവച്ചു.
ഇന്റര്‍നാഷ്ണല്‍ താരം സുരേഷ് മാധവന്റെയും, നാഷണല്‍ താങ്ങളായ ഷിബി വര്‍ഗീസിന്റെയും, വിനോദ് സ്കറിയയുടെയും ശിക്ഷണത്തില്‍ ഇറങ്ങിയ എല്ലാ താരങ്ങളും സമ്മാനങ്ങള്‍ കരസ്ഥമാക്കി. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മിനിസറ്റര്‍ ഡോ. ആര് ബിന്ദുവില്‍ നിന്നും ഓവര്‍ഓള്‍ കിരീടം ഏറ്റുവാങ്ങി.
ടീം അംഗങ്ങള്‍ മുന്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ എബിന് കുര്യന് (85 കെ.ജി. വിഭാഗം) വലതു കൈ ഒന്നാം സ്ഥാനം. 110+ കെ.ജി. വിഭാഗത്തില്‍ വലതുകൈക്കും ഇടതു കൈക്കും ഡോണ്‍ എബ്രാഹം സ്വര്‍ണ്ണം കരസ്ഥമാക്കി. 70 കെ.ജി. വലതുകൈ വിഭാഗത്തില്‍ ശരത്കുമാറും, മോനു തോമസും സ്വര്‍ണ്ണം കരസ്ഥമാക്കി. 110 കെ.ജെ. വലതുകൈ വിഭാഗത്തില്‍ മുഹമ്മദ് ഹാഷിമും, 65 കെ.ജി. വിഭാഗത്തില്‍ സാനു ജോയിയും മൂന്നാം സ്ഥാനം കരസ്ഥമാക്കി. അര്ജ്ജുന് റ്റി.എസ്. അരുണ്‍ എസ്. കാര്‍ത്തിക്, സോണി നെല്‍സണ്‍, അസ്ലം വി.എ എന്നിവരും പങ്കെടുത്തു.
വനിത സീനിയര്‍ വിഭാഗത്തില്‍ 60 കെ.ജി. യില്‍ റീജ സുരേഷ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ആദ്ര സുരേഷ് മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയും കരസ്ഥമാക്കി. അമയ സുരേഷിന് നാലാം സ്ഥാനം കരസ്ഥമാക്കി. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചതിനാല്‍ ഗ്രേസ് മാര്‍ക്കുള്ളതു കൊണ്ട് സബ്ജൂനിയര് ജൂനിയര്‍, വിഭാഗത്തില്‍ സുരേഷ് മാധവന് കുട്ടികള്‍ക്ക് ഇപ്പോള്‍ പരിശീലനം നല്കി വരുന്നു. •••••••⇒നെല്സന് പനയ്ക്കല്‍


