മൂവാറ്റുപുഴ: തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി മാറാടി പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അങ്കണവാടി നാടിന് സമര്‍പ്പിച്ചു. ഈസ്റ്റ് മാറാടി 87 ാംനമ്പര്‍ അങ്കണവാടിയാണ് 21 ലക്ഷം രൂപ ചിലവില്‍ 800 സ്ക്വയര്‍ ഫീറ്റില്‍ ശീതികരിച്ച് നിര്‍മ്മാണം പൂര്‍ത്തി കരിച്ച് നാടിന് സമര്‍പ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സംസ്ഥാനത്തു തന്നെ ആദ്യേത്തേ അങ്കണവാടിയാണ് മാറാടിയിലേത്. ഇതോടെ മാറാടി പഞ്ചായത്തിലെ 13 അങ്കണവാടികളും 2 പഞ്ചായത്ത് നേഴ്സറികളും ശീതികരിച്ചതും അടിസ്ഥാന സൗകര്യം മികച്ചതാക്കാനും കഴിഞ്ഞിട്ടുള്ളതായി മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റിന്റെ ആധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മാത്യു കുഴലനാടന്‍ എംഎല്‍എ ഉത്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി സാജു ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിനിഷൈ മോന് , സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന്മാരായ പി.പി. ജോളി, ജിഷ ജിജോ , ബിജു കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷൈനി മുരളി, സരള രാമന് നായര്‍ ,രതീഷ് ചെങ്ങാലിമറ്റം, ഷിജി മനോജ്, ജിബി മണ്ണത്തൂക്കാരന്‍ , സിജി ഷാമോന്, ബിന്ദു ജോര്‍ജ്ജ് , ജെയ്സ് ജോണ്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരായ സാബു ജോണ്‍ , ബെന്നി ഐപ്പ്, എം എ ബഷീര്‍, പി എച്ച് മന്‍സൂര്‍ പഞ്ചായത്ത് സെക്രട്ടറി ലിജോ ജോണ്‍ ഐ സി ഡി എസ് ഓ ഫീസര്‍ സൗമ്യ എന്‍ ജോസഫ് ജോയിന്റ് ബിഡിഒ പ്രശാന്ത് റ്റി വി തുടങ്ങിയവര്‍ പങ്കെടുത്തു.