മൂവാറ്റുപുഴ: കൂത്തുപറമ്പ് രക്തസാക്ഷികളെ അപമാനിച്ച മാത്യു കുഴല്‍ നാടന്‍ എം.എല്‍.എയുടെ നടപടികളില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. എസ്തോസ് ഭവനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി കച്ചേരിത്താഴത്ത് എത്തിയപ്പോള്‍ പൊലീസ് ബാരിക്കേട് ഉയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ .ആര്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു, സംസ്ഥാന സെക്രട്ടറിയേറ്റംഗം മീനു സുകുമാരന്‍, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. നിഖില്‍ ബാബു, സി.പി.എം ഏരിയ സെക്രട്ടറി കെ. പി .രാമചന്ദ്രന്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിജോ എബ്രഹാം, ജില്ലാ കമ്മറ്റി അംഗങ്ങളായ അഷ്കര്‍ പി എ, അരുണ്‍ അശോകന്, ബ്ലോക്ക് സെക്രട്ടറി ഫെബിന് പി മൂസ, പ്രസിഡന്റ് റിയാസ്ഖാന് എം എ, വൈസ് പ്രസിഡണ്ട് എല്‍ദോസ് ജോയ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ഡ് എം.എല്‍.എ ഓഫീസിന് മുന്നില്‍ സ്ഥാപിച്ചു.