മൂവാറ്റുപുഴ : രാജീവ് ഗാന്ധി സ്റ്റഡി സെൻറർ മുവാറ്റുപുഴ സംഘടിപ്പിക്കുന്ന രാജീവ് ഗാന്ധി ജന്മദിനാഘോഷവും ആർദ്രം പുരസ്കാര ജേതാക്കൾക്ക് ആദരവും 20ന് നടക്കും. വൈകിട്ട് ആറിന് വാഴപ്പിള്ളി സഹാരി ഹോട്ടലിൽ നടക്കുന്ന ചടങ്ങ് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. രാജീവ് ഗാന്ധി സ്റ്റഡി സെൻറർ പ്രസിഡൻറ് എ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കും. ഡോ. മാത്യു കുടൽനാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ രാജീവ് ഗാന്ധി അനുസ്മരണം നടത്തും.
സംസ്ഥാന സർക്കാരിൻറെ ആർദ്രം പുരസ്കാരത്തിന് ജില്ലാ പഞ്ചായത്തിലെ പ്രാപ്തമാക്കിയ 2022-23 വർഷത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ഉല്ലാസ് തോമസിനെയും സംസ്ഥാനതലത്തിൽ നഗരസഭ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തിന് മൂവാറ്റുപുഴ നഗരസഭയെ സജ്ജമാക്കിയ ചെയർമാൻ പി പി എൽദോസിനെയും ചടങ്ങിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസും, കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബും ആദരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാധാകൃഷ്ണൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വക്കേറ്റ് എസ് അശോകൻ, ജയ്സൺ ജോസഫ്, കെ.പി. ധനപാലൻ, യുഡിഎഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം ചെയർമാൻ കെ എം സലിം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ സാബു ജോൺ, സുഭാഷ് കടക്കോട് എന്നിവർ സംസാരിക്കും. രാജീവ് ഗാന്ധി സ്റ്റഡി സെൻ്റർ സെക്രട്ടറി എൽദോ ബാബു വട്ടകാവൻ സ്വാഗതവും വൈസ് പ്രസിഡൻറ് പി.ആർ പങ്കജാഷൻ നായർ നന്ദിയും പറയും