മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമ പഞ്ചായത്തില്ഡോമിസിലിയറി കെയര്‍ സെന്റര്‍ (ഡി.സി.സി) പ്രവര്‍ത്തനം തുടങ്ങി. പോത്താനിക്കാട് ഗവ. എല്‍.പി സ്ക്കൂളില്‍ ആരംഭിച്ച ഡി.സി.സിയുടെ ഉദ്ഘാടനം ഡോ. മാത്യു കുഴല്നാടന് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത്വൈസ് പ്രസിഡന്റ് ഡോളി സജി അദ്ധ്യക്ഷത വഹിച്ചു.
ഡോമിസിലിയറി കെയര്‍ സെന്ററിലേക്കായി28 ബെഡുകള്‍ സജീകരിച്ചിട്ടുണ്ട്. ഹെല്പ് ഡെസ്ക്, സ്റ്റാഫ് നേഴ്സ്, ക്ലീനിംഗ് സ്റ്റാഫ്, ആംബുലന്‍സ് എന്നിവ സജ്ജമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍, ജില്ലാ പഞ്ചായത്ത്സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാലി അയിപ്പ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, നോഡല്‍ ഓഫീസര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.