മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിനേഷന് ചലഞ്ചില്‍ മൂവാറ്റുപുഴ സര്‍വ്വീസ് സഹകരണ ബാങ്കും പങ്കാളിയായി. വാക്സിന് ചലഞ്ചി ലേയ്ക്കുള്ള ബാങ്കിന്റെ ആദ്യ ഘട്ട വിഹിതമായി 3 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കലില്‍ നിന്നും മൂവാറ്റുപുഴയുടെ നിയുക്ത എംഎല്‍എ മാത്യു കുഴല്നാടന് ചെക്ക് ഏറ്റുവാങ്ങി.
ചടങ്ങില്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്സണ്‍ സിനി ബിജു, പിഎം സലിം, മുഹമ്മദ് റഫീഖ്, റിഷാദ് തോപ്പിക്കുടി, അനസ് പിപി, ഷൈല ഷാജി, സെക്രട്ടറി സുധീര്‍ കെ എന്നിവര്‍ സംമ്പന്ധിച്ചു.


