പേഴയ്ക്കാപ്പിളളി ഇലാഹിയ ആര്‍ട്ട്സ് & സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റ് സമാഹരിച്ച 100 പുസ്തകങ്ങള്‍ ലൈബ്രറിയുടെ ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആസാദ് വായനശാലക്ക് കൈമാറി. ലൈബ്രറി പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗംഇലാഹിയ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എം.എസ്. ഷാജഹാന് ഉദ്ഘാടനം നിര്‍വഹിച്ചു.
വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 100 പുസ്തകങ്ങള്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ലൈബ്രറി പ്രസിഡന്റിന് കൈമാറി. ലൈബ്രറി സെക്രട്ടറി ടി ആര് ഷാജു, ലൈബ്രറിയുടെ മുന്‍ പ്രസിഡന്റുമാരായ പായിപ്രകൃഷ്ണന്‍, ഇഎ ഹരിദാസ്, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ സിജോ കൊട്ടാരത്തില്‍, ഏലിയാസ് കെ. ജോസ്, ലൈബ്രറി വൈസ് പ്രസിഡന്റ് സജി ചോട്ടുഭാഗത്ത്,പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഗോപിക പി.എം,എന്‍എസ്എസ് വാളണ്ടിയര്‍ സെക്രട്ടറി ബിച്ച മങ്ങാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.