ലണ്ടന്‍ മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് കാരൂര്‍ സോമന് (സാഹിത്യം) മിനി സുരേഷ് (കഥ) എന്നിവര്‍ തെരഞ്ഞെടുക്കപ്പട്ടു. 25000 രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്.
13ന് 4 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അവാര്‍ഡ് ദാനവും കാരൂര്‍ സോമന് രചിച്ച 34 പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വഹിക്കും. ആദ്യമായാണ് ഒരു വേദിയില്‍ ഒരു ഗ്രന്ഥകര്‍ത്താവിന്റെ 34 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നത്.
പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലയില്‍ സഹൃദയ കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ ലണ്ടന്‍ മലയാളി കൗണ്‍സിലിന്റെ സഹകരണത്തോടെ നടക്കുന്ന ചടങ്ങില്‍ മാവേലിക്കര എം.എല്‍.എ എം.എസ്. അരുണ്‍ കുമാര്‍ അധ്യക്ഷത വഹിക്കും.
ഫ്രാന്‍സിസ് ടി.മാവേലിക്കര, അനി വര്‍ഗ്ഗീസ്, ബിയാര്‍ പ്രസാദ്, ചുനക്കര ജനാര്ദ്ധനന് നായര്‍, വിശ്വന് പടനിലം, ഡോ. സിന്ധു ഹരികുമാര്‍, ഷാജ് ലാല്‍, ഡോ. എല്‍. ശ്രീരഞ്ജിനി, ഡോ. സിന്ധു ഹരികുമാര്‍, അനി വര്‍ഗീസ്, അഡ്വ. ദിലീപ് ചെറിയനാട്, കെ.ആര്. മുരളീധരന് നായര്‍, ഗ്രാമ പഞ്ചായത്ത് അംഗം എല്‍സി വര്‍ഗീസ്, ഗീരീഷ് ഇലഞ്ഞിമേല്‍, സോമന് പ്ലാപ്പള്ളി, കൃഷ്ണകുമാര്‍ കാരയ്ക്കാട് തുടങ്ങിയവര്‍ പ്രസംഗിക്കും.
പുസ്തക പ്രകാശനത്തോടെനുബന്ധിച്ച് ആര്‍ട്ടിസ്റ്റ് എ.വി. ജോസഫ് പേരിശേരിയുടെ ഏകാംഗ ചിത്ര പ്രദര്‍ശനവും, കവിയരങ്ങ്, സാഹിത്യ സദസ്സ് എന്നിവയുണ്ടായിരിക്കുമെന്ന് സഹൃദയകൂട്ടം ചെയര്മാന് ആലാ രാജന്, എല്‍ എം സി കോര്‍ഡിനേറ്റര്‍ ജഗദീദ് കരിമുളയ്ക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. പള്ളിപ്പുറം മുരളി (ഇന്ത്യ), സിസിലി ജോര്‍ജ് (ഇംഗ്ലണ്ട്) എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്.


