നിലമ്പൂര്‍: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കയാക്കിങ്ങില്‍ പങ്കെടുക്കാന്‍ നിഷ ജോസ് കെ. മാണി നിലമ്പൂരിലെത്തി. മാലിന്യങ്ങള്‍ നീക്കി നദീജലം ശുദ്ധീകരിക്കാനുള്ള അവബോധം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയുടെ ഭാഗമാകുന്നതെന്ന് നിഷ പറഞ്ഞു.
ജനങ്ങളെ ബോധവത്കരിക്കുന്നതിലൂടെ നമ്മുടെ നദികളെ വീണ്ടെടുക്കാനാകും. കോവിഡ് കാരണം രണ്ടു വര്‍ഷമായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. താനൊരു ആലപ്പുഴക്കാരിയാണ്. നാട്ടില്‍ ചെറിയ വള്ളങ്ങള്‍ തുഴഞ്ഞാണ് യാത്ര ചെയ്തിരുന്നത്.
വര്‍ഷങ്ങളായി ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നും പാലായില്‍ നിന്നുള്ള ഒരു കയാക്കിങ് ക്ലബ്ബിനെ കൂടെ കൂട്ടിയാണ് നിലമ്പൂരിലെത്തിയതെന്നും അവര്‍ പറഞ്ഞു. ബേപ്പൂരില്‍ നടക്കുന്ന സമാപന പരിപാടിയിലും പങ്കെടുക്കുമെന്നും നിഷ ജോസ് കെ. മാണി പറഞ്ഞു.