മൂവാറ്റുപുഴ: അപകടകുഴി നികത്താത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് റോഡില്‍ ചൂണ്ടയിട്ട് പ്രതിഷേധം നടത്തി മേഘല പൗരസമിതി. വെള്ളൂര്‍കുന്നം സിഗ്നല്‍ ജംഗ്ഷനിലാണ് പ്രസിഡന്റ് നജീര്‍ ഉപ്പൂട്ടിങ്കലിന്റെ നേതൃത്വത്തില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. നൂറ്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ അപകടം നിത്യം സംഭവമായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല. റോഡ് കുഴിനികത്തി സഞ്ചാര യോഗ്യമാക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. സബീര്‍ മൂവാറ്റുപുഴ നേതൃത്വം നല്കി.

