മൂവാറ്റുപുഴ നഗരത്തെ സമ്പൂര്‍ണ്ണ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത മിഷനുമായി സഹകരിച്ച് മൂവാറ്റുപുഴ നഗരസഭ നടപ്പാക്കുന്ന ഹരിതം മൂവാറ്റുപുഴ പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മാത്യു കുഴല്നാടന് എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് അധ്യക്ഷനായി.
ഇതോടനുബന്ധിച്ച് ഹരിത വിദ്യാലയം പ്രഖ്യാപനം ഫാ. ആന്റണി പുത്തന്കൂളവും പരിശുദ്ധ ദേവാലയ പ്രഖ്യാപനം ഫാ. ജോര്‍ജ് മാന്തോട്ടവും, മാലിന്യരഹിത തെരുവോരം പ്രഖ്യാപനം മുന്‍ എം.എല്‍.എ. ജോണി നെല്ലൂരും, പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രഖ്യാപനം മുന്‍ എം.എല്‍.എ. എല്‍ദോ എബ്രഹാവും നിര്‍വഹിച്ചു. സേവന പത്രിക ശുചിത്വ മിഷന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ധന്യ റാണി കൈമാറി.
വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന്മാരായ പി.എം. അബ്ദുള്‍ സലാം, അജി മുണ്ടാട്ട്, പ്രമീള ഗിരീഷ് കുമാര്‍, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു സുരേഷ്, സംഘാടക സമിതി കണ്‍വീനര്‍ കെ.ജി. അനില്‍ കുമാര്‍, സി.ഡി.എസ്. ചെയര്‍പഴ്സണ്‍ പി.പി. നിഷ, പേട്ട ജുമാമസ്ജിദ് ഇമാം സാബിര്‍ മുഹമ്മദ് ബാഖവി, എസ്.എന്‍.ഡി.പി. യൂണിയന് സെക്രട്ടറി അഡ്വ. അനില്‍ കുമാര്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുംഗല്‍, പ്രസ് ക്ലബ് പ്രസിഡന്റ് കെ.പി. റസാഖ്, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഷിജു മുത്തേടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി ചാലിക്കടവ് ജംഗ്ഷനില്‍ നിന്ന് വര്‍ണ ശബളമാര്‍ന്ന റാലി നടത്തി. കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.സി.സി. കേഡറ്റുകള്‍, എസ്.പി.സി, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബ ശ്രീ എ.ഡി.എസുകള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്, വാക്കിങ് ക്ലബ്ബ്, റസിഡന്‍സ് അസോസിയേഷന്, വര്‍ക്ക് ഷോപ്പ് അസോസിയേഷന് തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍, ഹരിതസേന പ്രവര്‍ത്തകര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖല്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് പ്ലാസ്റ്റിക് നിര്‍മാര്‍ജനം ലക്ഷ്യമിട്ട് തുണി സഞ്ചികള്‍ വിതരണം ചെയ്തു. വൃത്തിയുള്ള വീടും നാടും എന്ന സന്ദേശമാണ് പരിപാടിയിലൂടെ നല്‍കിയത്.