കൊല്ലം: ജീവിതം മാറ്റിമറിക്കാന്‍ ഒരു നിമിഷം മതി, കൊല്ലം മൈനാഗപ്പള്ളിയിലെ പൂക്കുഞ്ഞിന്റെ ജീവിതത്തിലും സംഭവിച്ചത് അതുതന്നെ. എല്ലാം നഷ്ടപ്പെട്ടെന്ന് ഓര്‍ത്ത് തലയില്‍ കൈവെച്ചിരിക്കുമ്പോള്‍ ഒന്നാം സമ്മാനം നല്കി ഭാഗ്യദേവതയുടെ കടാക്ഷം.
മീന്‍ വില്‍പ്പനക്കാരനായ പൂക്കുഞ്ഞിന് ഇപ്പോഴും അമ്പരപ്പാണ്. മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലിലെ പൂക്കുഞ്ഞി (40) ന്റെ ജീവിതം മാറ്റിമറിച്ച ദിവസമായിരുന്നു ബുധനാഴ്ച. ബൈക്കില്‍ മീന്‍ വീറ്റാണ് പൂക്കുഞ്ഞ് കുടുംബം പോറ്റുന്നത്.
ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ച് മൂന്ന് മണിക്കൂറിനകം മത്സ്യ വില്പ്പനക്കാരന് ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചിരിക്കുകയാണ്. നാല്പതുകാരനായ മൈനാഗപ്പള്ളി ഇടവനശ്ശേരി ഷാനവാസ് മന്‍സില്‍ പൂക്കുഞ്ഞിനാണ് ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്. വീട് വെക്കാനായി കോര്പ്പറേഷന് ബാങ്കില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ ഇത് തിരിച്ചടക്കാനാകാതെ കുടിശ്ശികയും ജപ്തി ഭീഷണിയും അങ്ങനെ വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് കിട്ടി. പലിശയടക്കം 12 ലക്ഷം രൂപയാണ് തിരിച്ചടക്കാന്‍ ഉള്ളത്. അങ്ങനെ വീട് ജപ്തി ചെയ്യുമല്ലോ എന്ന വിഷമത്തില്‍ നില്‍ക്കുമ്പോഴാണ് വൈകിട്ട് മൂന്ന് മണിക്ക് അപ്രതീക്ഷിതമായി ഭാഗ്യദേവത എത്തുന്നത്.
പൂക്കുഞ്ഞിന്റെ പിതാവ് യുസഫ് കുഞ്ഞ് പതിവായി ലോട്ടറി എടുക്കുന്ന വ്യക്തിയായിരുന്നു. എന്നാല്‍ പൂക്കുഞ്ഞ് ലോട്ടറി എടുക്കുന്നത് പതിവില്ല. കഴിഞ്ഞദിവസം പ്ലാമൂട്ടില്‍ ചന്തയിലെ ലോട്ടറി ചില്ലറ വില്പ്പനക്കാരന് ഗോപാലപിള്ളയുടെ കയ്യില്‍ നിന്ന് ലോട്ടറി ഏറ്റെടുക്കുകയായിരുന്നു പൂക്കുഞ്ഞ്. ഭാര്യ മുംതാസ് .മക്കള്‍ മുനീറും, മുഹ്സിനയും ഉള്‍പ്പെടുന്നതാണ് കുടുംബം.
ജപ്തി നോട്ടീസ് വന്നതിനു ശേഷം എന്തു ചെയ്യണമെന്നറിയാതെ നെഞ്ചു പിടഞ്ഞു നില്‍ക്കുമ്പോഴാണ് മൂന്നര മൂന്നുമണിയോടെ ഭാഗ്യദേവതയുടെ 70 ലക്ഷം ലഭിക്കുന്നത്. ദുരിതക്കയത്തില്‍ നിന്ന് കരകയറ്റിയ ദൈവത്തിനു നന്ദി പറയുകയാണ് പൂക്കുഞ്ഞ്. എ ഇസെഡ് 9 0 7 0 4 2 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന് സഹോദരന് വിളിച്ച് പറഞ്ഞപ്പോള്‍ പൂക്കുഞ്ഞിനു ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
പിന്നെ കുടുംബത്തില്‍ സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു. സത്യമാണെന്ന് ബോധ്യം വന്നതോടെ കാത്തുനില്‍ക്കാതെ നേരെപോയത് ഭാര്യ മുംതാസിനെ കരുനാഗപ്പള്ളിയിലെ കുടുംബ വീട്ടിലേക്കാണ്.