കൊച്ചി: സമൂഹത്തെ കാര്‍ന്ന് തിന്നുന്ന മയക്ക് മരുന്ന്, പാന്‍മസാല പുകയില ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്കെതിരേ ശക്തമായ ബോധവല്‍ക്കരണം നടത്തുന്നതിന് ‘സേ നോ ടു ഡ്രഗ്സ്’ പദ്ധതി മയക്ക് മരുന്ന് വിരുദ്ധ പ്രതിജ്ഞ ചൊല്ലി തുടക്കം കുറിച്ചു.
വൈഎംസിഎ പ്രസിഡന്റ് അലക്സാണ്ടര്‍ എം ഫിലിപ്പ് പ്രതിജ്ഞ ചൊല്ലി കൊടുത്തു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ ജേക്കബ് പാലക്കാപ്പള്ളി മയക്ക് മരുന്ന് വിരുദ്ധ സന്ദേശം നല്കി. മുന്‍ പ്രസിഡന്റ് ചെറിയാന് വര്‍ക്കി മുഖ്യധിതിയായി പങ്കെടുത്തു.
വൈഎംസിഎ ട്രഷറാര്‍ ഡാനിയേല്‍ സി ജോണ്‍ പ്രോഗ്രാം കമ്മറ്റി ചെയര്മാന് കുരുവിള മാത്യൂസ് വൈസ് പ്രസിഡന്റ് മാറ്റോ തോമസ്, എക്സിക്യൂട്ടീവ് കമ്മറ്റി ചെയര്മാന് ജോസഫ് കോട്ടൂരാന്, സൗത്ത് ബ്രാഞ്ച് ചെയര്മാന് ജോസ് പി മാത്യു ചേഴ്സ്ണല് കമ്മറ്റി ചെയര്മാന് മാത്യൂസ് ഏബ്രഹാം ജനറല്‍ സെക്രട്ടറി ആറ്റോ ജോസഫ് അസോസിയേറ്റ് ജനറല്‍ സെക്രട്ടറി സജി ഏബ്രഹാം സെക്രട്ടറിമാരായ മനോജ് റ്റി തോമസ്, ജിജോ കോശി വര്‍ഗീസ്, സിബിന് വര്‍ഗീസ്, നീന മൈക്കിള്‍, ആനി എന്നിവര്‍ പ്രസംഗിച്ചു.
സേ നോ ടു ഡ്രഗ്സ് പദ്ധതി പ്രകാരം സ്കൂളുകള്‍, കോളേജുകള്‍, റെസിഡന്റ്സ് അസോസിയേഷന് എന്നിവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസും കൗണ്‍സിലിങ്ങും വൈഎംസിഎയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.


