മുവാറ്റുപുഴ പേഴക്കാപ്പിള്ളി പള്ളിചിറയില് ചിറയില്‍ അപകടത്തില്‍ പെട്ട വാഹനത്തില്‍ നിന്ന് 6 പേരുടെ ജീവന് സാഹസികമായി രക്ഷപെടുത്തിയ മുവാറ്റുപുഴ പുളിഞ്ചോട് തെലക്കല്‍ ഫിറോസ് മുഹമ്മദ്, പായിപ്ര മാനാറി പുത്തന്‍പുര രതീഷ് എന്നിവരെ ബിജെപി മുവാറ്റുപുഴ നിയോജക മണ്ഡലം ആദരിച്ചു.
ഞായറാഴ്ചയായിരുന്നു അപകടം. അപകടത്തില്‍ പെട്ട വാഹനത്തില്‍ നിന്ന് 6 പേരുടെ ജീവനാണ് ഇവര്‍ സാഹസികമായി രക്ഷപെടുത്തിയത്. ഫിറോസ് മുഹമ്മദിനെയും രതീഷിനെയും വീടുകളില്‍ എത്തി ബിജെപി മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ഷാബുവിന്റ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി കെ.പി. തങ്കക്കുട്ടന്, മുനിസിപ്പല്‍ സമിതി പ്രസിഡന്റ് രമേശ് പുളിക്കന്‍, പായിപ്ര പഞ്ചായത്ത് സമിതി പ്രസിഡന്റ് എന്‍പി. സജി, ജനറല്‍ സെക്രട്ടറി ഇ.റ്റി.ജയേഷ് എന്നിവര്‍ ആദരിച്ചു.


