കൊവിഡ് പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവര്ക്കും സൗജന്യ വാക്സിന് നല്കുന്നതില് കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് പാലക്കുഴ മണ്ഡലം കമ്മറ്റി.
സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന് ഇല്ലാതിരിക്കുകയും പ്രൈവറ്റ് ആശുപത്രികളില്‍ സുലഭമായി വാക്സിന് ലഭ്യമാക്കുകയും ചെയുന്നത് പാവപെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പിണറായി സര്‍ക്കാരിന്റെ വികലമായ വാക്സിന് നയത്തില്‍ പ്രതിഷേധിച്ച് കൊണ്ട്, വാക്സിന് ക്ഷാമത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാലക്കുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.
പാലക്കുഴ വില്ലേജ് ഓഫീസിന്റെ മുന്പില് നടത്തിയ നില്‍പ്പ് സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എല്‍ദോ ബാബു വട്ടക്കാവില്‍ ഉദ്ഘാടനം ചെയ്തു.
പാലക്കുഴ മണ്ഡലംപ്രസിഡന്റ് സുനിഷ് സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സൈജു ഗോപിനാഥ്, ഭാരവാഹികളയായ ജോബിന് എംപി, ജിത്തു തങ്കച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.


