അധികൃതരുടെ ഒത്താശയോടെ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയില്‍ ആലപ്പുഴ ജില്ലയില്‍ ഭൂമാഫിയ വ്യാപകമായി പാടം നികത്തുന്നു. റവന്യൂവകുപ്പ് മന്ത്രിക്കടക്കം നല്കിയ പരാതികള്‍ക്ക്മേല്‍ പാര്‍ട്ടിനേതാക്കളുടെ ഒത്താശ്ശയിലാണ് പാടം നികത്തല്‍. റവന്യൂ – പൊലിസ് – പഞ്ചായത്ത് അധികൃതരും മാഫിയക്ക് ഒത്താശ്ശ ചെയ്യുന്നതായി നാട്ടുകാര്‍ പറയുന്നു. പേരിനൊരു സ്റ്റോപ്പ് മെമ്മോ നല്കി റവന്യൂവകുപ്പും സ്ഥലം വിട്ട ഇവിടേക്ക് ജനപ്രതിനിതികള്‍ പോലും തിരിഞ്ഞു നോക്കുന്നില്ലന്നും നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് ഭരിക്കുന്ന സിപിഎം – സിപിഐ അംഗങ്ങള്‍ക്കൊപ്പം പ്രതിപക്ഷവും പാടം നികത്തു മാഫിയക്കൊപ്പമാണന്ന് നാട്ടുകാര്‍ പറയുന്നു.
അരൂര്‍ നിയോജക മണ്ഡലത്തില്‍ എഴുപുന്ന വില്ലേജിലെ എട്ടാം വാര്‍ഡില്‍ 224/ 2/B ല്‍ ഏകദേശം രണ്ടേക്കറോളം വരുന്ന പാടം ദിലീപ് അര്‍ച്ചന എന്നയാളില്‍ നിന്നും പൊന്നപ്പന് രേവതി നിലയം ശിവദാസന്‍ പുത്തന്‍വീട് എന്നിവര്‍ ചേര്‍ന്ന് ഗുണ്ടകളുടെ സഹായത്തോടെ നിയമങ്ങള്‍ ലംഘിച്ച് സ്ഥലം നികര്‍ത്തി അവരുടെ വസ്തുവിലേക്ക് റോഡ് വെട്ടി കൊണ്ടിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം മണ്ണടിച്ച ടിപ്പര്‍ നാട്ടുകാര്‍ പിടികൂടി, കാപ്പ കേസിലെ പ്രതികളടക്കമുള്ള ഗുണ്ടാ സംഘം അക്രമിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനിടെ പൊലിസ് എത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മണ്ണടി സംമ്പന്ധിച്ച് ആര്‍ഡിഓക്ക് പ്രദേശ വാസികള്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ തഹസില്‍ദാരുടെയും വില്ലേജ് ഓഫീസര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെ തന്നെ രാത്രിയുടെ മറവില്‍ ഗുണ്ടകളെ കൊണ്ട് പാടശേഖരം നികര്‍ത്താന്‍ ശ്രമിക്കുകയും പരിസര വാസികള്‍ കൂട്ടത്തോടെ ചെന്ന് ശ്രമം പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിനെ തുടര്‍ന്ന് ഗുണ്ടകളെ കൊണ്ടുവന്ന് സ്ത്രീജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും അസഭ്യ വര്‍ഷം നടത്തുകയും ഉണ്ടായതായി പരാതിയില്‍ പറയുന്നു. ഗുണ്ടകളുടെ ഭീക്ഷണിമൂലം ഇവിടേക്ക് ചെല്ലാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് തദ്ദേശവാസികള്‍. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് നല്കി ഭീഷണിയായി നടത്തുന്ന ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വൈയ്പ്പിക്കാനുള്ള ഉത്തരവ് ഉണ്ടാകണമെന്നാണ് റവന്യൂ മന്ത്രിക്ക് നല്കിയില് പരാതിയില്‍ പ്രദേശ വാസികള്‍ ആവശ്യപ്പെടുന്നത്.