മുവാറ്റുപുഴ: ചെറിയ പെരുന്നാള്‍ ദിനത്തിലും കര്‍മ്മ നിരതരായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോവിഡ് ബാധിതനായി മരണപ്പെട്ട ആയവന സ്വദേശിയുടെ കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സംസ്കാരത്തിന് നേതൃത്വം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതകയായത്. അഞ്ചല്പെട്ടി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ വെച്ചായിരുന്നു സംസ്കാരം.
ഇതിന് ശേഷം മൂവാറ്റുപുഴ സബ് ജയിലില്‍ പതിനഞ്ചോളം പേര്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പൂര്‍ണമായും അണുവിമുക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി റിയാസ് താമരപിള്ളില്‍, ജിന്റോ ടോമി, ജെയിംസ് ജോഷി, റംഷാദ് റഫീഖ്, ശിഹാബ് പാറമലയില്‍, ആന്റണി വിന്‍സെന്റ് തുടങ്ങിയവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.


