മുവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധീര രക്തസാക്ഷിത്വം വഹിച്ച കൃപേഷ്, ശരത് ലാല്‍, ഷുഹൈബ് തുടങ്ങിയവരുടെ രക്തസാക്ഷിത്വഅനുസ്മരണ സമ്മേളനം ആയവനയില്‍ നടത്തി. അനുസ്മരണ സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യു കുഴല്നാടന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി
യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. കെഎംസലീം, കെഎം പരീത്, ജോസ് പെരുമ്പിള്ളികുന്നേല്‍, ആബിദ് അലി മുഹമ്മദ് റഫീഖ്, എല്‍ദോ ബാബു, ഷാന്‍ മുഹമ്മദ് റിയാസ് താമരപ്പിള്ളില്‍, ജീമോന്‍ പോള്‍, സുഭാഷ് കടക്കോട്, ജോണ്‍ തെരുവത്ത്, ജെയിംസ് ജോഷി, ബിനില്‍ ജോണ്‍, താരിഖ് അസീസ്, ജെറിന് ജേക്കബ്, സല്മാന് ഓലിക്കല്തുടങ്ങിയവര് പങ്കെടുത്തു.