പെരുമ്പാവൂര്‍: തെന്നിന്ത്യയിലെ പ്രമുഖ ഇസ്ലാമിക സൂഫി തീര്‍ഥാടന കേന്ദ്രമായ മുടിക്കല്‍ മാടവന അബൂബക്കര്‍ മുസ്ലിയാര് ദര്‍ഗ ശരീഫിലെ അമ്പതാമത് ആണ്ട് നേര്‍ച്ചയ്ക്ക് ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന മക്കാം സിയാറത്തോടെ ഭക്തിസാന്ദ്രമായ തുടക്കം കുറിക്കും എന്ന് ആണ്ട് നേര്‍ച്ച കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസി സമൂഹം പങ്കെടുക്കുന്ന രണ്ടു ദിവസമായി നടക്കുന്ന ആണ്ട് നേര്‍ച്ചയ്ക്ക് പ്രമുഖരായ ഇസ്ലാമിക പണ്ഡിതന്മാരും ഉലമാക്കളും സാദാത്തീങ്ങള്‍ നേതൃത്വം നല്‍കും. ഇന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന മക്കാം സിയാറത്തിന് മുടിക്കല്‍ ചീഫ് ഇമാം ഹാഫിള് അബ്ദുറഹ്മാന് നൂറാനി മമ്പീതി നേതൃത്വം നല്‍കും.
തുടര്‍ന്ന് നടക്കുന്ന സ്വലാത്തിന് എടയപ്പുറം ജുമാ മസ്ജിദ് ഇമാം അഷ്റഫ് ഹുദവി നേതൃത്വം വഹിക്കും. തുടര്‍ന്ന് രാത്രി 7 മണിക്ക് നടക്കുന്ന നൂറുകണക്കിന് വിശ്വാസികള്‍ സംബന്ധിക്കുന്ന അനുസ്മരണ മഹാസമ്മേളനത്തില്‍ പ്രമുഖ യുവ ഇസ്ലാമിക പണ്ഡിതന് അന്‍വര്‍ മുഹിയുദ്ദീന് ഹുദവി അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും.
ബുധനാഴ്ച രാത്രി 9 മണിക്ക് നടക്കുന്ന ഖുത്തുബയ്യത്തിന് നാട്ടിക ഉമര്‍ ഹാജി നേതൃത്വം നല്‍കും. മുടിക്കല്‍ മാടവന അബൂബക്കര്‍ മുസ്ലിയാര് ദര്‍ഗ ശരീഫിന്റെ ആണ്ട് നേര്‍ച്ചയ്ക്ക് സമാപനം കുറിച്ച് വ്യാഴാഴ്ച രാവിലെ 6 30 മുതല്‍ ഖത്തമുല്‍ ഖുര്‍ആന്‍, മൗലൂദ് പാരായണം, ദിക്കര്‍ ഹല്‍ഖ എന്നിവയ്ക്ക് മുടിക്കല്‍ ജുമാമസ്ജിദ് ഇമാം അലി ബാഖവി, ഉസ്മാന് ചെറുവട്ടൂര്‍ എന്നിവര്‍ നേതൃത്വം കൊടുക്കും.
ഉച്ചയ്ക്ക് 12ന് നടക്കുന്ന കൂട്ട പ്രാര്‍ത്ഥനക്ക് തിരുവനന്തപുരം ഹ ബീമാപള്ളി ഇമാം അസയ്യിദ് മുത്തുക്കോയ തങ്ങള്‍ അല്‍ ബാഫഖി നേതൃത്വം കൊടുക്കുകയും അന്നദാന വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യുമെന്ന് മെഹബൂബെ ഇലാഹി മാടവന അബൂബക്കര്‍ മുസ്ലിയാര് അവര്‍കളുടെ പൗത്രന് ആണ്ട് നേര്‍ച്ച കമ്മറ്റി ചെയര്മാന് എംഎ മന്‍സൂര്‍ ഹാജി മാടവന അറിയിച്ചു.
മലബാറില്‍ ആലുവായി അബൂബക്കര്‍ മുസ്ലിയാര് എന്ന പേരില്‍ വിശ്രുതരായ മാടവന അബൂബക്കര്‍ മുസ്ലിയാര് ദര്‍ഗ ശരീഫിലെ മുടിക്കല്‍ ആണ്ട് നേര്‍ച്ചയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായും അദ്ദേഹം അറിയിച്ചു.


