മുളവൂര്‍: മൂവാറ്റുപുഴ താലൂക്കില്‍ നിന്നും മുളവൂര്‍ സ്വദേശിക്ക് ആദ്യ യുഎഇ ഗോള്‍ഡന്‍ വിസ. അല്‍ ഐന്‍ തവാം ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മുളവൂര്‍ പെരുമാലില്‍ അഷറഫ് മീരാനാണ് യുഎഇ ഗവണ്മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചത്. പായിപ്ര പഞ്ചായത്തില്‍ 4 ാം വാര്‍ഡിലെ ആദ്യ ഗോള്‍ഡന്‍ വിസ കൂടിയാണ് അഷറഫിന്റേത്.
കോവിഡ് മുന്‍നിര പ്രവര്‍ത്തനങ്ങള്‍ക്കാണ് യുഎഇ ഗവമിനെന്റ്ന്റെ ഉപഹാരം. മുളവൂര്‍ പെരുമാലില്‍ മീരാന്റെയും കദീജയുടെയും മകനായ അഷറഫ് 2011 മുതല്‍ യുഎഇയില്‍ Sterlization Technician ആയി ജോലി ചെയ്ത് വരുന്നു. ഇന്നലെ ലഭിച്ച ഗോള്‍ഡന്‍ വിസ ബലിപെരുന്നാളിന്റെ മധുരം ഇരട്ടിയാക്കി.


