മുവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ സ്വന്തമായി വീട് നിര്‍മിക്കാന്‍ ഭൂമി ഇല്ലാത്ത 5 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിനു ഭൂമി കൈമാറി. 4 കുടുംബങ്ങള്‍ക്ക് ഹസ്സന് പെരുമാവുടിയും. മറ്റു കുടുംബത്തിന് ബാവു ഹാജി ചോട്ടു ഭാഗത്തും ചേര്‍ന്ന് വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫിയുടെ 5 പ്രകാശ വര്‍ഷങ്ങള്‍ പദ്ധതിയിലേക്ക് ഭൂമി സൗജന്യമായി നല്‍കിയത്. ഭൂമി ഇല്ലാത്ത അര്‍ഹരായവര്‍ക്ക് പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ വാര്‍ഡ് മെമ്പറുടെ ഓഫീസ് ഗ്രാമ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഭൂമിയുടെ രേഖകള്‍ കൈമാറി.
സൗജന്യമായി ഭൂമി നല്‍കിയവരെ തങ്ങള്‍ ചടങ്ങില്‍ ആദരിച്ചു. വാര്‍ഡില്‍ വിവിധ സര്‍ക്കാര്‍ ഫണ്ടുകളും സുമനസ്സുകളുടെ സഹായവും കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിആണ് 5 പ്രകാശ വര്‍ഷങ്ങള്‍. കഴിഞ്ഞ വര്‍ഷം മാത്രം ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തങ്ങള്‍ വാര്‍ഡില്‍ നടത്തിയതിനെ വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫിയെ തങ്ങള്‍ ചടങ്ങില്‍ അഭിനന്ദിച്ചു.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ജനങളുടെയും പിന്തുണ ഉണ്ടാകണം എന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വിഎം ബഷീര്‍ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് മെമ്പര്‍ റീന സജി, ബേബി പൊടികണ്ടതില്, അഫ്സല് നെല്ലിമറ്റം, ബഷീര്‍ മൂലയില്‍, നൗഷാദ് അക്കോത്ത്, മൈദു പാലക്കോട്ടില്‍, മുഹമ്മദ് പുള്ളിച്ചാലില്‍, അലി വലിയപറമ്പില്‍, സജി പായിക്കാട്ട്, അന്ദ്രു മൂലയില്‍, ഗഫൂര്‍ എ എ, ആസിഫ് പാലക്കോട്ടില്‍, അമീര്‍ അറ്റാമ്പുറം, റഫീസ് വെള്ളിരിപ്പില്‍, ശിഹാബ് ശാഹുല്‍, ഷാഫി നൗഷാദ്, നിഷാദ് കെ എം, ഷിയാസ് വെള്ളിരിപ്പില്‍, അലി പായിപ്ര എന്നിവര്‍ സംബന്ധിച്ചു.