പെരുമ്പാവൂര്‍: സംസ്ഥാന ഗവണ്മെന്റിന്റെ വിദ്യാകിരണം മിഷന് പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ചു നിര്‍മ്മിച്ച കണ്ടന്തറ യു പി സ്കൂളിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എന്‍ ബി ഹമീദിന്റെ അധ്യക്ഷതയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പൊതുസമ്മേളനവും സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.
SMC വൈസ് പ്രസിഡന്റ് മാഹിന്‍ കുട്ടി സ്വാഗതം ആശംസിച്ചു സ്കൂള്‍ ഹെഡ്മിസ്ട്രസ് ആശാ മാത്യു സ്കൂളിനെ,, പരിചയപ്പെടുത്തി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷെമീര്‍ തുകലില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷിജി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസര്‍, വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി പ്രീതി വിനയന്, ഷമിത ശരീഫ്, വാസന്തി രാജേഷ്, പെരുമ്പാവൂര്‍ ബി പി സി മീന ജേക്കബ്, സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ നാസറുദ്ദീന്‍ സി എസ്, മുന്‍ എച്ച് എം, ബേബി ജോര്‍ജ്, സീനിയര്‍ അസിസ്റ്റന്റ് റംല എം എ, MPTA ചെയര്‍പേഴ്സണ്‍ ജൂണിയ മുഹമ്മദ് ആശംസകള്‍ സമര്‍പ്പിച്ചു. എസ് എം സി പ്രസിഡന്റ് ശ്രീ ഷാജി പുലവത്ത് കൃതജ്ഞത രേഖപ്പെടുത്തി യോഗം അവസാനിച്ചു.


