കോവിഡ് മഹാമാരിയ്ക്കു ശേഷമുണ്ടായ ഇടവേളയെ തുടര്‍ന്ന് തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിയപ്പോള്‍ വേറിട്ടൊരു ഓണാഘോഷവുമായി പരിസ്ഥിതി സൗഹ്യദ സ്നേഹ കുട്ടായ്മ ‘സ്നേഹത്തണല്‍’. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും പ്രധാന്യം നല്‍കികൊണ്ട് ഈ വര്‍ഷത്തെ ഓണാഘോഷം തുടക്കം കുറിച്ചത് ഗ്രാമപഞ്ചായത്ത് നേതൃത്വം നല്കി ഈസ്റ്റ് മാറാടിയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂളില്‍ വച്ചയിരുന്നു. സ്നേഹത്തണല്‍ അംഗങ്ങള്‍ക്കൊപ്പം വൈകല്യങ്ങള്‍ മറന്ന് ആടിയും പാടിയും പൂക്കളമിട്ടും കുട്ടികള്‍ പങ്കുചേര്‍ന്നായിരുന്നു ആഘോഷങ്ങളുടെ ആദ്യദിനം.
ആഘോഷങ്ങളുടെ രണ്ടാം ദിനം’ സ്നേഹത്തണല്‍’ കുട്ടായ്മയുടെ സഹകരണത്തോടെ മാറാടി ഗവ. വി.എച്ച് എസ് എസില്‍ വിദ്യാര്‍ത്ഥികളും ടീച്ചര്‍മാരും മാതാപിതാക്കാള്‍ ഉള്‍പ്പെടെ 400 പേര്‍ക്കോളം വിഭവ സമൃദമായ ഓണ സദ്യയൊരുക്കിയാണ് കുട്ടായ്മ മാറാടി ഗ്രാമത്തിന് മാതൃകയായത്. ഓണാഘോഷത്തിന് വേറിട്ടൊരു കാഴ്ചയൊരുക്കിയാണ് സ്നേഹത്തണല്‍ മൂന്നാം നാള് ആഘോഷിച്ചത് മാറാടി പഞ്ചയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ കുട്ടി കുരുന്നുകള്‍ക്ക് ഓണ പായസം വിളമ്പിയാണ് വ്യത്യസ്തയൊരുക്കിയത്.
ഈസ്റ്റ് മാറാടി അങ്കണവാടി, ഈസ്റ്റ് മാറാടി- മങ്ങാമ്പ്ര അങ്കണവാടി, കുരുക്കുന്നപൂരം അങ്കണവാടി, ചങ്ങാലിമറ്റം വാര്‍ഡ്- ഹൈസ്കൂള്‍ അങ്കണവാടി, മണിയംകല്ല് അങ്കണവാടി എന്നിവടങ്ങളില്‍ പായസം നല്കി. ഈസ്റ്റ് മാറാടി- മങ്ങംമ്പ്ര അങ്കണവാടിയല് വച്ച് നടന്ന ചടങ്ങില്‍ മികച്ച NSS പ്രോഗ്രാം ഓഫിസറിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അഡ്വ സമീര്‍ സിദ്ദീഖി കുട്ടിക്കുരുന്നുകള്‍ക്ക് ഓണ പായസം നല്കി ഉല്‍ഘാടനം ചെയ്തു.
കുട്ടായ്മ പ്രസിഡന്റ് സി.സി കണ്ണന് അദ്ധ്യക്ഷത വഹിച്ചു. കുട്ടായ്മ സെക്രട്ടറി സിനോയ് മാറാടി സ്വാഗതം ആശംസിച്ചു. അംഗങ്ങളായ സോളമന് കെ.ജോസഫ്, വി.പി ജോയി, സിനിജ സനില്‍, സിജി ഷാമോന്, പ്രീത ടിച്ചര്‍ തുടങ്ങിയവര്‍ ഓണ പായസം ഉണ്ടാകുന്നതിന് നേത്വത്യം നല്കി.
ഓണാഘോഷങ്ങളുടെ ഭാഗമായി അങ്കണവാടി കുട്ടികള്‍ക്ക് ഓണ പായസം നല്‍കുന്നതിനുള്ള ചിലവായ തുക സ്പോണ്സര് ചെയ്ത് മാറാടി ഗ്രാമപഞ്ചത്ത് പത്താം വാര്‍ഡ് മെമ്പര്‍ സിജി ഷാമോന് നാടിന് മാതൃകയായി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഓണാവധിക്കുശേഷം ‘സ്നേഹത്തണല്‍’ കുട്ടായ്മ പഞ്ചായത്തിലെ എല്ലാ അങ്കണവാടിയിലും ഫല വ്യക്ഷ തൈകള്‍ നടുമെന്ന് കൂട്ടായ്മ പ്രസിഡന്റ് സി.സി കണ്ണന് പറഞ്ഞു.


