കാസര്‍കോട് ബേക്കലില്‍ നാട്ടുകാരായ മൂന്നു പേരെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച ആള്‍ക്കൂട്ടം രണ്ടര മണിക്കൂറോളം പൊലീസ് വാഹനം തടഞ്ഞ് റോഡ് ഉപരോധിച്ചു.
കഴിഞ്ഞ ദിവസം അനധികൃത മണല്‍ക്കടത്ത് തടഞ്ഞ നാട്ടുകാരെ മണല്‍ മാഫിയയുടെ സഹായികളായ പൊലീസുകാര്‍ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു നാട്ടുകരുടെ പ്രതിഷേധം. എന്നാല്‍ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിനാണ് നാട്ടുകാരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൊലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു.


