മൂവാറ്റുപുഴ: വയനാട് ദുരന്തത്തെ നമുക്ക് ഒരുമിച്ച് അതിജീവിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്ന സംഭാവനകള്‍ നല്‍കണമെന്ന സന്ദേശം ഉള്‍ക്കൊള്ളിച്ച് 22 ബാങ്കുകളുടെ അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും ഉള്‍പ്പെടുത്തിയ ലഘുലേഖയുമായി മുഴുവന്‍ കടകളും വീടുകളും ആഗസ്റ്റ് 10 ,11 തിയതികളിലായി സിപിഎം പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുന്നു.
മൂവാറ്റുപുഴ നഗരത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തില്‍ കടകളില്‍ ലഘുലേഖ വിതരണം ചെയ്തു. ജില്ല കമ്മിറ്റിയംഗം പി എം ഇസ്മായില്‍, ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന്, ഏരിയാ കമ്മിറ്റി അംഗങ്ങളായ യു ആര് ബാബു, സജി ജോര്‍ജ്, ആര് രാകേഷ്, ലോക്കല്‍ സെക്രട്ടറി പി എം ഇബ്രാഹിം, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ ജി അനില്‍കുമാര്‍, പി ബി അജിത് കുമാര്‍, ഉഷ ശശിധരന്, ജിജോ വര്‍ഗീസ്, ശ്രീജിത്ത്, പി കെ മധു എന്നിവര്‍ നേതൃത്വം നല്കി.


