വൈസ്മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്‍ഡ്യ റീജേണ് സോണ്‍ മൂന്നും, വൈസ്മെന്‍ മൂവാറ്റുപുഴ ടവേഴ്സ് ക്ലബ്ബിന്റെയും അഭിമുഖ്യത്തില്‍ ‘വൈസ് ഫ്രൂട്ട്സ് പാര്‍ക്ക്’ ഉദ്ഘാടനം ചെയ്തു. പായിപ്ര ഗവണ്മെന്റ് യു.പി സ്കൂളില്‍ ആണ് പദ്ധതി നടപ്പിലാക്കുന്നത്. കേരത്തിലെ മുഴുവന്‍ സ്കൂളുകളിലും പഴവര്‍ഗ്ഗങ്ങളാല്‍ സമ്പന്നമാക്കുക എന്ന ലക്ഷ്യമാണ് വൈസ്മെന്‍ പ്രസ്ഥാനത്തിനുള്ളത്.
മുപ്പത്താറില്പ്പരം വിവിധ തരത്തിലുളള പഴവര്ഗ്ഗത്തയുകള് നട്ടു കൊണ്ടായിരുന്നു ഉത്ഘാടനം. സ്കൂള്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ യോഗത്തില്‍ കെ.എം നൗഫല്‍ അദ്ധ്യക്ഷനായിരുന്നു. പി.ടി.എ പ്രിസിഡന്റ് നസിമ സുനില്‍ സ്വാഗതം പറഞ്ഞു. പദ്ധതിയെ കുറിച്ച് മെനറ്റസ് ലീഡര്‍ പ്രീതി സുരേഷ് വിശദികരിച്ചു. യോഗത്തിന്റെ ഉദ്ഘാടനം ഡിസ്ടിക്ട് ഇലക്ട് ഡി.ജി പ്രഫസര്‍ ഹേമ വിജയന് നടത്തി.
പദ്ധതിയുടെ ഉത്ഘാനം സ്കൂള്‍ കുട്ടികള്‍ക്ക് പഴവര്‍ഗ്ഗ തൈയുകള് കൈമാറി കൊണ്ട് സോണ്‍ മൂന്നിന്റെ ലെഫ്റ്റനന്റ് റീജേണല്‍ ഡയറക്ടര്‍ ബേബി മാത്യു നിര്‍വഹിച്ചു. ക്ലബ്ബ് പ്രിസിഡന്റ് റോയി പോള്‍, മുന്‍ പ്രസിഡന്റുമാരായിരുന്ന ജോര്‍ജ് വെട്ടിക്കുഴി, കെ എസ് സുരേഷ്, ലില്ലി റോയി, ഷാന്റി സലിം പുളിനാട്ട്, അധ്യാപകരായ അജിത രാജ്, ദിവ്യ ബാലകൃഷ്ണന്, സലീന എ, റഹ് മത്ത് എഎം, പിടിഎ അംഗങ്ങളായ അബി ജാഫര്‍, സഫീന നിസാര്‍ എന്നിവര്‍ പങ്കെടുത്തു.

