മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ അധ്യായന വര്‍ഷം ആരംഭിച്ചിട്ടും നോട്ട് ബുക്കുകള്‍ വാങ്ങാന്‍ കഴിയാത്ത നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ കൈതാങ്ങ്. സ്റ്റുഡന്റ് പേലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ സമാഹരിച്ച 150-ഓളം ബുക്കുകള്‍ സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് റഹ്മത്തിന് കൈമാറി.
പി.ടി.എ പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ശ്യാം ബാബു, ശ്രീജ.കെ.ഹരി, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ബിബിന്‍ മോഹന്‍, അനിമോള്‍ എന്നിവര്‍ സംമ്പന്ധിച്ചു.
ൃ