മൂവാറ്റുപുഴ: മായം ചേര്‍ത്ത മീന്‍ കഴിച്ച് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍. നഗരത്തിലെ ഒരു മത്സ്യ വില്‍പ്പന ശാലയില്‍ നിന്നും വാങ്ങിയ മീന്കഴിച്ച 10 ഉം 15 ഉം വയസുള്ള രണ്ട് കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ നഗരത്തിലെ മത്സ്യവില്‍പ്പന കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന നടത്തി. ഒരു സ്ഥാപനത്തില്‍ നിന്നും പഴകിയ മത്സ്യം പിടികൂടി.
സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ സംബന്ധിച്ച് ആശുപത്രി അധികൃതര്‍ പോലീസില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കുട്ടികള്‍ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ചൊവ്വാഴ്ച ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഒരു സ്ഥാപനത്തില്‍ നിന്നും പഴകിയ മത്സ്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച രാവിലെ വാങ്ങിയ കരിമീന്‍ കഴിച്ചതാണ് ഭക്ഷ്യ വിഷബാധക്ക് കാരണമെന്ന് കുടുംബങ്ങള്‍ പറഞ്ഞു. ശക്തമായ ഛര്‍ദ്ദിയും, വയറിളക്കവും അനുഭവപെട്ട കുട്ടികളെ ആദ്യം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് നിര്‍മ്മല മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചങ്കിലും, ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


