പെരുമ്പാവൂര്‍: നഗരസഭയുടെ കീഴില്‍ കുടുംബശ്രീയുടെ ഭാഗമായി വന്നിരുന്ന ജനകീയ ഹോട്ടല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനകീയ അടുക്കളയായി പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റഷീദ ലത്തീഫ്, കൗണ്‍സിലര്‍ ഷമീന ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് ജനകീയ അടുക്കളയുടെ പ്രവര്‍ത്തനം.
ഈ ഭരണ സമിതിയുടെ തുടക്കം മുതലേ നഗരസഭയില്‍ ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ജനകീയ ഹോട്ടലിന്റെ ഭാഗമായി സൗജന്യ ഭക്ഷണം നല്കി വന്നിരുന്നതാണ്. നഗരസഭ കൗണ്‍സിലര്‍മാരുമായി ബന്ധപ്പെട്ടാല്‍ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സൗകര്യവും നഗരത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കുള്ള ഭക്ഷണം നഗരസഭ കാര്യാലയത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈസ് ചെയര്‍പേഴ്സണ്‍ ഷീബ ബേബി, ആരോഗ്യ സ്റ്റാണ്ടിങ് കമ്മിറ്റി ചെയര്മാന് CKരാമകൃഷ്ണന്, പൊതുമരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റഷീദ ലത്തീഫ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് അഭിലാഷ് പുതിയേടത്ത്, നഗരസഭ സെക്രട്ടറി മേഘ മേരി കോശി, DYSP ജയരാജ്, കൗണ്‍സിലര്‍മാരായ പിഎസ് അഭിലാഷ്, പോള്‍ പത്തിക്കല്‍, അരുണ്‍കുമാര്‍ സി കെ മറ്റു കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.


