കര്‍ഷകരെ അവഗണിച്ച് സര്‍ക്കാരുകള്‍ക്ക് അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഡീന്‍ കുര്യക്കോസ് എംപി. കിസാന്‍ കോണ്‍ഗ്രസ് മുവാറ്റുപുഴ നിയോജക മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടുകളില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണമെന്നും ഡീന്‍ കുര്യക്കോസ് ആവശ്യപ്പെട്ടു.
ഈ മാസം 26ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന കര്‍ഷക സമരത്തിന് പിന്തുണ അര്‍പ്പിച്ച് കൊണ്ട് എറണാകുളത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനും കണ്വെന്ഷന് തീരുമാനിച്ചു. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ പിഎ അധ്യക്ഷത വഹിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍, ജില്ലാ പ്രസിഡന്റ് കെ ജെ ജോസഫ്, സംസ്ഥാന സെക്രട്ടറി കെപി ഏലിയാസ്, ജില്ലാ സെക്രട്ടറി മാണി പിട്ടാപ്പിള്ളില്‍ നിയോജക മണ്ഡലം ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റ്മാര്‍ എന്നിവര്‍ പങ്കെടുത്തു.


