മൂവാറ്റുപുഴ: അപകടങ്ങള്‍ തുടര്‍ക്കഥയായ പായിപ്ര ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡിലെ കൂരികാവ് ജംഗ്ഷനില്‍ എഐവൈഎഫിന്റെ നേതൃത്വത്തില്‍ സുരക്ഷാ മിറര്‍ സ്ഥാപിച്ചു. എംഎല്‍എ റോഡില്‍ നിന്നും വരുന്ന കയറ്റത്തോടു കൂടിയുള്ള റോഡിന്റെ ഇരുഭാഗത്തേയ്ക്കും തിരിയുന്ന ഭാഗത്ത് റോഡിന്റെ കാഴ്ചമറച്ച് മതിലുകള്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ കൂരികാവ് ജംഗ്ഷനില്‍ അപകടങ്ങള്‍ നിത്യസംഭവമായി മാറിയിരുന്നു.
ഇവിടെ സുരക്ഷാ മിറര്‍ സ്ഥാപിക്കണമെന്ന പ്രദേശ വാസികളുടെ ആവശ്യത്തെ തുടര്‍ന്നാണ് എഐവൈഎഫ് കൂരിക്കാവ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ സുരക്ഷാ മിറര്‍ സ്ഥാപിച്ചത്. സുരക്ഷാ മിറര്‍ എഐവൈഎഫ് സംസ്ഥാന ജോയിന്‍ സെക്രട്ടറി എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാബുരാജ്, ജി. രാകേഷ്, ഷംസു മുഹമ്മദ്, അനില്‍കുമാര്‍, കെ.പി. അബ്ദുല്‍കരീം, അന്‍ഷാജ് തേനാലി, നൂര്‍ മുഹമ്മദ്, ഷജീര്‍ പി.എ, യൂനസ്, കരീം, ലുക്ക്മാന്‍, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.


