കെഎസ്ബിഎ മുവാറ്റുപുഴ താലൂക്ക് യോഗം ചേര്‍ന്നു. മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനവും ബ്ലോക്ക് പ്രവര്‍ത്തക യോഗം ചേരുന്നതിനും തീരുമാനിച്ചു. കെഎസ്ബിഎ എറണാകുളം ജില്ലാ പ്രസിഡന്റ് കെഎന്‍ അനില്‍ ബിശ്വാസ് യോഗം ഉദ്ഘാടനം ചെയ്തു.
മുവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് കെകെ രാജു അധ്യക്ഷനായി. താലൂക്ക് ജോയിന്റ് സെക്രട്ടറി ടികെ ഷിജു സ്വാഗത പ്രസംഗം നടത്തി. ജില്ലാ ട്രഷറര്‍ എംജെ അനു മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി വിഎ ഷക്കീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താലൂക്ക് ട്രഷറര്‍ കെഎം അബ്ദുല്‍സലാം വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.
മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെഎന്‍ അനില്‍ ബിശ്വാസ് ബ്ലോക്ക് പ്രസിഡന്റ് സികെ സുര്‍ജിതിന് നല്കി നിര്‍വഹിച്ചു. താലൂക്ക് നേതാക്കളായ എംഎം അനസ്, കെ ബിജുമോന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വരുന്ന ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബ്ലോക്ക് പ്രവര്‍ത്തക യോഗം ചേരുന്നതിനും മെമ്പര്‍ഷിപ്പ് ക്യാമ്പയിന് വിജയിപ്പിക്കുന്നതിനും സുവര്‍ണ ജൂബിലി സ്മാരക മന്ദിര നിര്‍മ്മാണ ഫണ്ട് വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് കെ. ബിജുമോന് നന്ദി പ്രസംഗം നടത്തി.


