കേരള കോണ്‍ഗ്രസ് സ്ഥാപകദിനത്തോട് അനുബന്ധിച്ചു കേരളാ കോണ്‍ഗ്രസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി വിവിധ ഇടങ്ങളില്‍ മീറ്റിംഗുകള്‍ നടത്തി. എളമക്കര താന്നിക്കല്‍ ജംഗ്ഷനില്‍ എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ രാജു വടക്കേക്കര പതാക ഉയര്‍ത്തി. കേന്ദ്ര – കേരള സര്‍ക്കാരുകള്‍ ജനവിരുദ്ധ നിലപാടുകള്‍ തുടരുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ്സിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് ഡോ. കര്‍ത്താ ചൂണ്ടിക്കാട്ടി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ ദിനേശ് കര്‍ത്ത, യുഡിഎഫ് എറണാകുളം നിയോജക മണ്ഡലം കണ്‍വീനര്‍ ബേബി ജോണ്‍ പൊട്ടാനിയില്, എറണാകുളം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബേബി ഈരത്തറ, എറണാകുളം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ ബിജൂ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ചേരാനെല്ലൂര്‍ കച്ചേരിപ്പടി ജംഗ്ഷനില്‍ എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ രാജു വടക്കേക്കര പതാക ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ ദിനേശ് കര്‍ത്ത സ്ഥാപക ദിന സന്ദേശം നല്കി.
പാര്‍ട്ടി എറണാകുളം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബേബി ഈരാത്തറ, മണ്ഡലം വൈസ് പ്രസിഡന്റ് ജേക്കബ് വേട്ടപ്പറമ്പില്‍, ജോസി കെജി, സോജന്, ശാരി സോജന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.


