മുവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനം ആചരിച്ചു. യൂത്ത് കോണ്‍ഗ്രസ് മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ഷാഫി കബീര്‍ അദ്യക്ഷത വഹിച്ച യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ, കെ.എ ആബിദ് അലി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മുവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി അമല്‍ എല്‍ദോസ് മുഖ്യ പ്രഭാഷണം നടത്തി. അന്‍സല്‍ മജീദ്, വാഹിദ് മുണ്ടാട്ട്, അബിന്‍സ് നസീര്‍, സാദിഖ് സലാം, ജാസിം കാവുങ്കര എന്നിവര്‍ പങ്കാളികളായി.


