മൂവാറ്റുപുഴ: മൂവാറ്റുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി മുഹമ്മദ് പനയ്ക്കലിനെ തെരഞ്ഞെടുത്തു. മുഹമ്മദ് റഫീക്ക് (പീക്കു), പിഎം സലീം, കബീര്‍ പൂക്കടശേരി, സിനി ബിജു, പി.പി സാജു, പിപി അനസ്, കെ.കെ. നിഷാദ്, വി.എ നാരായണന്, ഷൈല ഷാജി, സുഹറാ സലീം എന്നിവരാണ് പുതിയ ഡയറക്ടര്‍മാര്‍. യോഗത്തില്‍ സഹകരണ സംഘം ഇന്‍സ്പെക്ടര്‍ ജിഷാ ജോസ് വരണാധികാരിയായിരുന്നു. തുടര്‍ന്ന് മുഹമ്മദി പനയ്ക്കല്‍ ചുമതലയേറ്റു. മൂന്നാം തവണയാണ് മുഹമ്മദ് പനക്കല്‍ പ്രസിഡന്റാവുന്നത്.
മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്, കെ.പി.സി.സി മെമ്പര്‍ എ മുഹമ്മദ് ബഷിര്‍, അഡ്വ വര്‍ഗീസ് മാത്യു, ഡിസിസി വൈസ് പ്രസിഡന്റ് കെ.എം. പരിത്, സലിം ഹാജി, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, അഡ്വ. എന്‍. രമേശ്, ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, എസി. എല്‍ദോസ്, ഹിബ്സണ്‍ ഏബ്രഹാം, കെഎം പരീത് മുളവൂര്‍, കൗണ്‍സിലര്‍ അസം ബീഗം എന്നിവര്‍ സംസാരിച്ചു.
തന്റെ ഓണറേറിയം പൂര്‍ണ്ണമായി സാധുക്കളുടെ ചികിത്സക്കായി നീക്കിവെച്ച് മാതൃകയാകുകയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി മുഹമ്മദ് പനക്കല്‍. 1984 ല്‍ ആരംഭിച്ച ബാങ്കിന് മറ്റൊരു ശാഖയുണ്ട്. 6533 അംഗങ്ങളുണ്ട്.