മൂവാറ്റുപുഴ: മുനിസിപ്പല്‍ ശുചീകരണ തൊഴിലാളികളുടെ ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കുക, ഡിഎ കുടിശ്ശിഖ അനുവദിക്കുക, ശുചികരണ തൊഴിലാളികളെ, നിലവിലുള്ള ആനൂകൂല്യങ്ങളോടെ പൊതുസര്‍വീസില്‍ ഉള്‍പ്പെടുത്തുക. പകരം പണിക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ശുചിക്കരണ തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി മുവാറ്റുപുഴ നഗരസഭ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ കേരള സ്റ്റേറ്റ് മുനിസിപ്പല്‍ കോര്പ്പറേഷന് വര്‍ക്കേഴ്സ് ഫെഡറേഷന് എ.ഐ.റ്റി.യു.സി. സംസ്ഥാന സെക്രട്ടറി കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു.യൂണിയന് യൂണിറ്റ് സെക്രട്ടറി സി.ജി.മോഹനന് അദ്ധ്യക്ഷത വഹിച്ചു. പി.ചന്ദ്രന് ,കെ.കെ.സന്തോഷ്, ടിവി. മനോജ്, അനിത, ഫാത്തിമ ,സിന്ധു പി.ആര്, എ.ഐ.റ്റി.യു.സി.നേതാക്കളായ പി.എ.നവാസ്, രാജു ആന്റ്ണി, ജയകുമാര്‍ എന്നിവര്‍ പ്രസംഗീച്ചു.