മുവാറ്റുപുഴ : ആരോഗ്യ മേഖലയിൽ കേരളം നമ്പർ വൺ ആണെന്നത് സർക്കാർ പ്രചരിപ്പിക്കുന്ന പി.ആർ വർക്കിന്റെ ഭാഗം മാത്രമാണെന്ന് എ.ഐ.സി.സി അംഗം ജെയ്സൺ ജോസഫ്. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടു മുവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച താലൂക്ക് ആശുപത്രി ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കവയേ ആണ് അദ്ദേഹം സർക്കാരിനെ പരിഹസിച്ചത്. സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രി തന്നെ കഴിഞ്ഞ ദിവസം കേരളത്തിന്റെ പൊതുജന ആരോഗ്യ മേഖലയെ തള്ളിപ്പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ലോക ശ്രദ്ധ നേടിയ കേരളത്തിലെ ആരോഗ്യ രംഗം ഇന്ന് പി.ആർ വാക്കുകളുടെ കുത്തൊഴുക്കിൽ തകർന്ന് കഴിഞ്ഞതായി അദ്ദേഹം ആരോപിച്ചു.
മുവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പ്രകടനം ആരംഭിച്ചത്. കെപിസിസി സെക്രട്ടറി കെഎം സലിം മാർച്ച് ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രിയുടെ മുന്നിൽ പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി. താലൂക്ക് ആശുപത്രി കവാടത്തിൽ പോലീസ് അനാവശ്യ തടസം സൃഷ്ടിച്ചു സമരം ജനങ്ങൾക്ക് എതിരാണെന്ന ബോധം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ ആരോപിച്ചു. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആൻ സെബാസ്റ്റ്യൻ, കെ.എം സലിം, പി.പി എൽദോസ്, ഉല്ലാസ് തോമസ്, പായിപ്ര കൃഷ്ണൻ, എൽദോ ബാബു വട്ടക്കാവിൽ, മുഹമ്മദ് റഫീഖ്, സിനി ബിജു, കെ.എ അബ്ദുൾ സലാം, പി.എം ഷാൻ പ്ലാക്കുടി, പി.എം അബുബക്കർ, പി.പി ജോളി, സിവൈ ജോളിമോൻ, ഷിബു പരീക്കൻ, കെ.പി അബ്രഹാം, ഒ.പി ബേബി, കബീർ പൂക്കടശേരി, എസ് മജീദ്, കെ.എം പരീത്, സജി ടി. ജേക്കബ്, കെ.ഒ ജോർജ്, പി.കെ മനോജ്, റിയാസ് താമരപ്പിള്ളി, അരുൺ വർഗീസ്, പി.എ കബീർ, എം.സി വിനയൻ, അഷ്റഫ് കുന്നുംപുറം, നൗഷാദ് മായിക്കനാട്ട്, ലിയോ എം.എ, ഒ.വി ബാബു, സാബു പി. വാഴയിൽ, വി.വി ജോസ്, ടി.എം എൽദോ, സന്തോഷ് പഞ്ചക്കാട്ട്, അജി പി.എസ്, അഡ്വ. വി.ജി ഏലിയാസ്, സജി ടി. ജേക്കബ്, രതീഷ് ചെങ്ങാലിമറ്റം, ഉമ്മർ മക്കാർ, എബി പോൾ, പി.എ അനിൽ, വിപിൻ കൊച്ചുകുടി, പി.പി അലി, എ.കെ നാരായണൻ, ടി.എം നാസർ, കെ.എസ് കബീർ, കെ.കെ സുബൈർ, വി.പി സാജു, എൻ.പി ജയൻ, കെ.എം റെജീന, ഖാദർ കടികുളം, ടി.എം മുഹമ്മദ്, കെ.എം മാത്തുക്കുട്ടി, സോഫിയ ബീവി, കെ.കെ സന്തോഷ് കുമാർ, റെജി കുര്യൻ, ബിനീഷ് സ്കറിയ, എ.പി സജി, ജോയി സ്കറിയ, ഷബീബ് എവറസ്റ്റ്, ജോസഫ് കല്ലൻ, ബിനോ കെ ചെറിയാൻ, ജോളി മണ്ണൂർ, മിനി എൽദോ, സാറാമ്മ ജോൺ, രജിത പി, അസം ബീഗം എന്നിവർ സംസാരിച്ചു.