‘എല്ലാവര്ക്കും സ്പോര്‍ട്സ്’ എന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും പൂര്‍ണമായി തന്നെ എറണാകുളം ജില്ലയില്‍ വിജയ പഥത്തിലെത്തിക്കാന്‍ അമരക്കാരനായി സ്പോര്‍ട്സ് പ്രേമികള്‍ക്ക് ലഭിച്ചിരിക്കുന്നത് കായിക പ്രേമിയും പ്രതിഭയുമായ ശ്രീനിജനെത്തന്നെയെന്നത് അഭിമാനകരമായ നേട്ടമാണ്. പതിനാറ് വര്‍ഷക്കാലം ഒരു മന്ത്രി തന്നെ ഈ പദവി അലങ്കരിച്ചിട്ടും ജില്ലയിലെ കായിക പ്രേമികള്‍ക്ക് എന്ത് നേട്ടം ഉണ്ടായി എന്ന് ചോദിച്ചാല്‍ അതിനൊരു വ്യക്തമായ മറുപടി ലഭിക്കുക പ്രയാസമാണ്. എന്നാല്‍ വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ തന്നെ സ്പോര്‍ട്സില്‍ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്ന ശ്രീനിജന് വര്‍ത്തമാന കാലത്ത് ജില്ലയില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് നല്കി കൊണ്ട് ഭാവിയിലേക്ക് രാജ്യാന്തര തലത്തില്‍ തന്നെ കായിക പ്രതിഭകളെ സജ്ജരാക്കുന്നതിലേക്ക് കര്‍മ്മ പദ്ധതികള്‍ നടപ്പാക്കി കഴിഞ്ഞു. ശ്രീ ശ്രീനിജന്, ഒരു പക്ഷേ അതിനുള്ള അംഗീകാരം തന്നെയാവാം അടുത്ത ദിവസങ്ങളില്‍ ഫൂട്ബോള്‍ പ്രേമികള്‍ ജില്ലയിലെ ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റായി അവരോധിച്ചതും. സാധാരണ ഗതിയില്‍ ഈ പദവികളില്‍ നോമിനി എന്ന ഓമനപ്പേരില്‍ വേണ്ടപ്പെട്ടവരുടെ ഇഷ്ടക്കാരെ അവരോധിച്ചു ഇരുത്തുന്ന സമ്പ്രദായം ആയിരുന്നു. എന്നാല്‍ ശ്രീനിജനാകട്ടെ തികച്ചും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടു തന്നെയാണ് ഇവിടെയെത്തിയത്.
വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ തന്നെ സ്പോര്‍ട്സില്‍ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു. സെന്റ് പോള്‍സ്, കലാലയത്തില്‍ കോളേജ് ക്യാപ്റ്റനായി കായിക രംഗത്തുണ്ടായിരുന്നതും സംസ്ഥാന ജൂനിയര്‍, സബ്ബ് ജൂനിയര്‍ താരമായി തന്നെ മുന്നിരയിലുണ്ടായതുമാണ്. 1952ല്‍ രൂപീകരിച്ച ‘ഈഗിള്‍’ ക്ലബിലും പിന്നീട് ആള് ഇന്‍ഡ്യ ഫുട്ബോള്‍ ഫെഡറേഷന് സെക്കന്റ് ഡിവിഷന് ലീഗില്‍ കളിക്കുവാനുള്ള യോഗ്യതയും നേടിയിട്ടുള്ള ആളാണ്.
സംസ്ഥാന ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പിന്റെ പ്രധാന സംഘാടകനും കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ കയ്യില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വിജയകരമായി തന്നെ കുതിക്കുമെന്ന് കായിക പ്രേമികള്‍ ഒരേ സ്വരത്തില്‍ പറയുന്നു. ശ്രീനിജന്റെ വാക്കുകളില്‍ നമുക്ക് ചുറ്റും അനേകം ഐ, എം.വിജയന്മാരും, പി.ടി. ഉഷ മാരും നിരവധി ഉണ്ട്. നാം അവരെ കണ്ടെത്തുക കരുതലോടെ കായിക ലോകത്ത് എത്തിക്കുക, അവര്‍ക്ക് പരിശീലനം, ഭക്ഷണം, ജീവിത സുരക്ഷ എന്നിവ ഒരുക്കി കൊടുക്കുക എങ്കില്‍ അവര്‍ ഉറപ്പായും ഈ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തും, അതിന്റെ ഒരു തുടക്കം മാത്രമാണ് ഇടതുപക്ഷ സര്‍ക്കാരും കായിക മന്ത്രിയും വളരെ താത്പര്യപൂര്‍വ്വം തുടക്കം കുറിച്ച ഓപ്പറേഷന് ഒളിമ്പിയ എന്ന പദ്ധതി, അത് ഈജില്ലയില്‍ വിജയകരമായി തന്നെ നടപ്പാക്കും – ഇതില്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യം, ഭക്ഷണം മുഴുവന്‍ സമയ കായികപരിശീലനം: ശാസ്ത്രീയമായ രീതിയില്‍ തന്നെ പരിശീലന കളരികള്‍, ഇതോടൊപ്പം പാഠ്യപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സൗജന്യ ട്യൂഷന് സൗകര്യങ്ങള്‍ മുതലായവ നല്കുന്നു.
സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഭരണ കാലാവധിയായ അഞ്ച് വര്‍ഷം കൊണ്ട് രാജ്യാന്തര തലത്തില്‍ തന്നെ ജില്ലയെ അഭിമാനകരമായ, വിജയത്തിന്റെ നിറുകയിലെത്തിക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് ഇതുപോലുള്ള നിരവധി പദ്ധതികള്‍ തുടങ്ങി കഴിഞ്ഞു. നാല്പത്തി രണ്ട് കായിക ഇനങ്ങള്‍ ഉള്‍കൊള്ളിച്ചാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ രൂപപ്പെടുത്തിയിട്ടുള്ളത് ‘ജില്ലയിലെ മുഴുവന്‍ കായിക താരങ്ങളെയും സര്‍ക്കാരിന്റെ കായിക നയത്തിന്റെ ഭാഗമായി മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക, അവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക ജില്ലാ സംസ്ഥാന തലങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുക പരിശീലനങ്ങളും ബോധവല്ക്കരണങ്ങളും നല്‍കുക ഇതെല്ലാം സ്പോര്‍ട്സ് കൗണ്‍സിലിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്, കായിക വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കുന്ന പല കാര്യങ്ങളും ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തത് ഇത് സംബന്ധിച്ച് അറിവു് ലഭിക്കാത്തതിനാലായിരുന്നു. ഉദാ: നീന്തല്‍ അറിയാമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സര്‍ട്ടിഫൈ ചെയ്താല്‍ അധികമായ് രണ്ട് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായ് ലഭിക്കുമെന്ന് പലര്‍ക്കും അറിയില്ല നമ്മുടെ ഗ്രാമങ്ങളിലുള്ള പല കുട്ടികള്‍ക്കും നീന്തലറിയാവുന്നവരാണ്, പത്താം ക്ലാസ്സ് കഴിഞ്ഞു ഉയര്‍ന്ന ക്ലാസ്സുകളിലേക്ക് ഈ രണ്ട് മാര്‍ക്ക് വളരെയെറെ ഉപകാരപ്പെടുമെന്നുറപ്പാണ്.
നാട്ടിന് പുറത്ത് ഉള്ള ക്ലബ്ബുകളില്‍ കളിക്കുന്ന എല്ലാ കായിക താരങ്ങള്‍ക്കും തികച്ചും സൗജന്യമായി തന്നെ കായിക ഉപകരണങ്ങള്‍ നല്കുന്നു. പരിശീലനങ്ങളും നല്കുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ ക്ലബ്ബുകള്ക്കം നാട്ടിന് പുറത്തായാലും നഗരപ്രദേശങ്ങളിലായാലും, തികച്ചും സൗജന്യമായി തന്നെയാണ് അവശ്യമായ ഉപകരണങ്ങള്‍ ലഭിക്കുന്നത്. ഇത് സര്‍ക്കാരിന്റെ ‘കിക്കോഫ്’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടാണ്. അതുപോലെ എലെറ്റ് സ്കീം: ജില്ലയില്‍ വിജയകരമായി നടത്തി കൊണ്ടിരിക്കുന്നു. ഭക്ഷണത്തിന്റെയോ ‘പരിശീലനത്തിന്റെയോ അഭാവത്തില്‍ ആരും കായിക ലോകത്ത് എത്തിപ്പെടാതിരിക്കയോ, എത്തിപ്പെടുന്നവര് അവര്‍ സ്വപ്നം കണ്ട കായിക ലോകത്ത് എത്താതിരിക്കയൊ ചെയ്യരുതെന്നും, ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് നിര്‍ബന്ധമുണ്ട്, ഈ സര്‍ക്കാര്‍ കായിക താരങ്ങള്‍ക്ക് ഒപ്പമുണ്ട് അവരെ കരുതലോടെ കൂടെ നിര്‍ത്താന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സാരഥി പി.വി. ശ്രീനിജനും.