മൂവാറ്റുപുഴ: ഡിവൈഎഫ്ഐ മാറാടി മേഖലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായിരുന്ന എല്‍സ്റ്റണ്‍ എബ്രഹാമിന്റെ ഒന്നാമത് ചരമവാര്‍ഷിക ദിനത്തില്‍ ഡിവൈഎഫ്ഐ മാറാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
മാറാടി മണ്ണത്തൂര്‍ കവലയില്‍ ചേര്‍ന്ന അനുസ്മരണയോഗം ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അമല്‍ തിരുമേനി അധ്യക്ഷനായി.
ജില്ല പ്രസിഡന്റ് അനീഷ് എം മാത്യു, മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി ഫെബിന് പി മൂസ, ബ്ലോക്ക് പ്രസിഡന്റ് റിയാസ് ഖാന്, സിപിഐഎം ലോക്കല്‍ സെക്രട്ടറി എം എന്‍ മുരളി, ലോക്കല്‍ കമ്മിറ്റി അംഗം എം പി ലാല്‍,ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സോനു ബേബി,മേഖലാ ട്രഷറര്‍ വിജയ് കെ ബേബി,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനി ഷൈമോന്മാറാടി സഹകരണ ബാങ്ക് പ്രസിഡന്റ് തേജസ് ജോണ്‍എന്നിവര്‍ സംസാരിച്ചു.


