കൊച്ചിന് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തന കരാറില്‍ അഴിമതി ആരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദമായ വാദം കേള്ക്കുതിന് കേസ് അടുത്താഴ്ചത്തേക്ക് മാറ്റി.
പ്രതിദിനം 250 S Jc മാലിന്യം സംസ്കരിക്കു കൊച്ചിന് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് 2 വര്‍ഷ കാലാവധിക്ക് പരിപാലിക്കുതിനും പ്രവര്ത്തിപ്പിക്കുതിനും മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് മേഖലയില്‍ സമാന പ്ലാന്റിന് തുല്യമായ കപ്പാസിറ്റിയുള്ളഖര മാലിന്യ സംസ്കരണ പ്ലാന്റ് മിനിമം 3 വര്‍ഷമെങ്കിലും നടത്തി പ്രവര്‍ത്തി പരിചയമുള്ള കരാറുകാരില്‍ നിന്നും കൊച്ചിന് മുനിസിപ്പല്‍ കോര്പ്പറേഷന് 2021 ഏപ്രില്‍ 21 ന് ടെണ്ടര്‍ ക്ഷണിച്ചിരുന്നു.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി 4 സ്ഥാപനങ്ങള്‍ ടെണ്ടറില്‍ പങ്കെടുത്തു. എന്നാല്‍ മലപ്പുറം നഗരസഭയിലും ഒറ്റപ്പാലം നഗരസഭയിലും സമാന രീതിയിലുള്ള ഖര മാലിന്യ സംസ്കരണ പ്ലാന്റ് വിവിധ ഘട്ടങ്ങളിലായി പ്രവര്ത്തിപ്പിച്ചിട്ടുണ്ടെന്നുള്ള അവകാശവാദവുമായി ടെണ്ടറില്‍ പങ്കെടുത്ത കളമശ്ശേരി ആസ്ഥാനമായ സ്റ്റാര്കണ്സ്ട്രക്ഷന്സ് എന്ന സ്ഥാപനത്തിനെയാണ് കൊച്ചിന് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് 2 വര്‍ഷകാലാവധിക്ക് പ്രവര്ത്തിപ്പിക്കുതിനും നടത്തുന്നതിനുമായി കരാര്‍ നല്കാന് തെരഞ്ഞെടുത്തത്.
പ്രതിദിനം 10 S Jc മാലിന്യം സംസ്കരിക്കുതിന് കപ്പാസിറ്റിയുള്ളഖര മാലിന്യ സംസ്കരണ പ്ലാന്റ് പോലും ഇല്ലാത്ത മലപ്പുറം നഗരസഭയിലും ഒറ്റപ്പാലം നഗരസഭയിലും ഖര മാലിന്യ സംസ്കരണ പ്ലാന്റ് 3 വര്‍ഷം പ്രവര്‍ത്തിപ്പിച്ച പരിചയസമ്പത്തുണ്ടെന്ന് കാണിച്ച് സ്റ്റാര്കണ്സ്ട്രക്ഷന് കമ്പനി സമര്‍പ്പിച്ചി’ുള്ളരേഖകള്വ്യാജമാണെുംവര്ഷങ്ങളായി പ്രവര്‍ത്തന രഹിതമായകിടക്കു ടെക്നോ ഗ്രൂപ്പെ യോഗ്യതയില്ലാത്ത ഒരു കസ്ട്രക്ഷന് കമ്പനിയുമായുള്ള പ്രവര്‍ത്തന പങ്കാളിത്ത കരാറുണ്ടാക്കി ടെണ്ടറില്‍ പങ്കെടുത്ത സ്റ്റാര്കസ്ട്രക്ഷന്സ് കമ്പനിക്ക് പ്രതിദിനം 250 S Jc മാലിന്യം സംസ്കരിക്കുതിന് കരാര്‍ നല്‍കുന്നത് വന്‍ അഴിമതിയുടെ ഭാഗമാണെും ഈ അഴിമതി കരാര്‍ റദ്ദ് ചെയ്ത് റീടെണ്ടര്‍ ചെയ്യണമെന്നും കൊച്ചിന് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഭരണ സമിതിയിലെ ഘടകകക്ഷി നേതാക്കള്‍ തന്നെ ആവശ്യപ്പെട്ട് രംഗത്തെത്തിയത് നഗരസഭ ഭരണ നേതൃത്വത്തെ ഏറെ പ്രതിസന്ധിയിലാക്കി.
ഖര മാലിന്യ സംസ്കരണ പ്ലാന്റില്‍ നിും നിര്ഗമിക്കു ദുര്ഗന്ധത്തെക്കാള്രൂക്ഷമായിഖര മാലിന്യ സംസ്കരണ പ്ലാന്റ് കരാര്‍ അഴിമതിയിലെ ദുര്‍ഗന്ധം ഭീകരമായി ഉയര്‍ന്നതോടെ പ്രശ്ന പരിഹാരത്തിനായി നഗരസഭ ഭരണസമിതി മുതിര്‍ന്ന അഭിഭാഷകനായ രഞ്ജിത് തമ്പാനില്‍ നിന്നും നിയമോപദേശം തേടിയെങ്കിലും നിയമോപദേശം അട്ടിമറിച്ചുകൊണ്ട് വിവാദ വിഷയത്തില്‍ നഗരസഭ ഒത്തു തീര്‍പ്പിലെത്തുകയായിരുന്നു.
ഖര മാലിന്യ സംസ്കരണ പ്ലാന്റ് നടത്തിപ്പ് കരാര്‍ വിവാദമായതോടെ നഗരസഭ ഭരണ കര്‍ത്താക്കളും ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി ഉണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം സ്റ്റാര്കണ്സ്ട്രക്ഷന് കമ്പനിക്ക് 2 വര്‍ഷത്തേക്ക് നല്കാന് തീരുമാനിച്ച കരാര്‍ 1 വര്ഷമായികുറച്ച് നല്കി വിവാദ വിഷയം ഒതുക്കിതീര്ത്തുകൊണ്ട് 2022 മാര്‍ച്ച് 2 ന് വിവാദ കരാറില്‍ കൊച്ചിന് മുനിസിപ്പല്‍ കോര്പ്പറേഷന് സെക്രട്ടറി ഒപ്പിട്ടു നല്കി എന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
കൊച്ചിന് മുനിസിപ്പല്‍ കോര്പ്പറേഷന് സെക്രട്ടറി എ. എസ് നൈസാം, കൊച്ചിന് മുനിസിപ്പല്‍ കോര്പ്പറേഷന് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ കെ. ബോബന്, കരാര്‍ കമ്പനിയായ സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ്, സ്റ്റാര്കസ്ട്രക്ഷന്സ് കമ്പനി ഉടമകളായ കളമശ്ശേരി സ്വദേശി സേവിജോസഫ്, ആലുവമുട്ടം സ്വദേശി യു. എംസക്കീര് ബാബു എന്നിവരെ ഒന്നുമുതല്‍ അഞ്ചുവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.


