മൂവാറ്റുപുഴ: തദ്ദേശ തിരഞ്ഞെടുപ്പ് മുവാറ്റുപുഴ മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡില്‍ ഇടതുപക്ഷത്ത സ്ഥാനാര്‍ത്ഥിയായി മാറ്റുരയ്ക്കുന്നത് യുവ വനിതാ സ്ഥാനാര്‍ത്ഥി ഫൗസിയ അലി. ജനിച്ചു വളര്‍ന്ന വാര്‍ഡില്‍ തന്നെ മത്സരരംഗത്ത് എത്തിയ ഫൗസിയ തികഞ്ഞ പ്രതീക്ഷ നിലനിര്‍ത്തുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥികൂടിയാണ്. സ്വന്തം വാര്‍ഡായതുകൊണ്ട് തന്നെ ഫൗസിയ നാട്ടുകാര്‍ക്കിടയില്‍ സുപരിചിതയാണ്. അതുകൊണ്ടുതന്നെ പ്രചരണത്തില്‍ ഉടനീളം പ്രായഭേദമന്യേ നാട്ടുകാര്‍ നല്‍കിയത് വന്സ്വീകാര്യതയാണെന്നും ഈ പിന്തുണ തനിക്ക് നല്കുന്ന ആത്മവിശ്വാസം വലുതാണെന്നും ഫൗസിയ പറഞ്ഞു.
വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ട് വരിക എന്ന ഇടത് പക്ഷ നയത്തിന്റെ ഭാഗമായാണ് വാര്‍ഡില്‍ സ്ഥാനാര്‍ഥിയായത്. ഇലക്ട്രോണിക്സില് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഫൗസിയ വിവിധ എഞ്ചിനീറിങ് കോളജുകളില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ടിച്ചു. ഇക്കാലയളവില്‍ അദ്ധ്യാപന രംഗത്തോടൊപ്പം പൊതുസമൂഹത്തിന്റെ ആവശ്യകതയിലും മികച്ച ഇടപെടലുകള്‍ നടത്തി. തന്റെ വിദ്യാഭ്യാസവും പരിചയസമ്പത്തും നാടിന്റെ നന്മയ്ക്കും വാര്‍ഡിന്റെ വികസനത്തിനും വേണ്ടി വിനിയോഗിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൂടിയാണ് ഫൗസിയ അലി.
പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം സ്വന്തം നാട്ടിലെ തര്ബിയത് സ്കൂളില്‍ ആയിരുന്നു. ശേഷം മുളവൂര്‍ ഇലാഹിയ കോളജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീറിങ്ങില്‍ ബിരുദവും, പവര്‍ ഇലക്ള്ട്രോണിക്സില് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇതിന് ശേഷമാണ് എട്ടുവര്‍ഷം വിവിധ എഞ്ചിനീറിങ് കോളജുകളില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ടിച്ചത്. ഇക്കാലയളവിലെ വിദ്യാര്‍ത്ഥി സമൂഹത്തോടും രക്ഷിതാക്കളോടും പൊതുസമൂഹത്തോടും ഒപ്പം നിന്ന് അവരുടെ പ്രശ്നങ്ങളും നാടിന്റെ വികസന ആവശ്യങ്ങളിലും വ്യക്തമായ കാഴ്ചപ്പാടോടെയാണ് മത്സര രംഗത്തുള്ളത്.
സഹപാടികളും അവരുടെ രക്ഷിതാക്കളും അടങ്ങുന്ന സമ്മതിദായകരാണ് ഒപ്പമുള്ളതെന്നത് ഫൗസിയയ്ക്ക് മറ്റ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും പ്രചരണ രംഗത്ത് മുന്‍തൂക്കം നല്കുന്ന ഘടകമാണ്. ഈ പിന്തുണ നല്‍കുന്നത് വലിയ പ്രതീക്ഷയും അവസരവുമാണെന്ന പ്രതീക്ഷയാണ് ഫൗസിയ അലി പങ്കുവെക്കുന്നത്.