കൊച്ചി: കോവിഡ് 19 മഹാമാരിയുടെ വ്യാപനം അനുദിനം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടച്ച് പൂട്ടണമെന്നും, ബാര്‍, ബിയര്‍, വൈന്‍ ഷോപ്പുകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുന്പില് നില്‍പ്പ് സമരം നടത്തി.
കോവിഡ് വ്യാപനം മൂലം ജനങ്ങള്‍ ഏറെ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ മദ്യത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിച്ച് ജനങ്ങളെ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം കടുത്ത ജനദ്രോഹമാണന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫെഡറേഷന് (യുസിഎഫ്) സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യൂസ് നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ചൂണ്ടിക്കാട്ടി.
മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ വൈസ് ചെയര്മാന് കെ.കെ. വാമലോചനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നില്‍പ്പ് സമരം കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു ഭാരവാഹികളായ ഏലൂര്‍ ഗോപിനാഥ്, കെ.എസ്. ദിലീപ്കുമാര്, കെ.എം രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.


