ജില്ലാപഞ്ചായത്ത് വെങ്ങോല ഡിവിഷനിലെ വെങ്ങോല ഗ്രാമപഞ്ചായത്ത് പാലായിക്കുന്നു വാര്‍ഡിലെ ആശുപത്രിപ്പടി -പങ്കിമല റോഡിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്തഗം പിഎം. നാസര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരണ പ്രവര്‍ത്തി നടത്തിയത്.
വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ബി ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെങ്ങോല ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടിഎം. ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗീ, സജ്ന നസീര്‍, പഞ്ചായത്ത് അംഗങ്ങളായ പിഎച്ച് ആതിര, ലക്ഷ്മി റെജി, രേഷ്മ അരുണ്‍, സന്തോഷ് വര്‍ഗീസ്, നിപു പാസ്റ്റര്‍, സണ്ണി തുരുത്തിയില്‍ എന്നിവര്‍ പങ്കെടുത്തു.


