വ്യവസായിക വികസനത്തിനെന്ന പേരില്‍ ഗ്രാമങ്ങളെയും കൃഷിക്കാരെയും ഇല്ലാതാക്കുന്ന സര്‍ക്കാരുകള്‍, നഗരമധ്യത്തില്‍ മതത്തിന്റെ പേരിലും കടലാസ് ട്രസ്റ്റുകളുടെയും പേരില്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലംകയ്യടക്കി വെച്ചിരിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഗിഫ്റ്റ് സിറ്റി നടപ്പാക്കാന്‍ എന്ന പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നത് പാവപ്പെട്ട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആണ് അതോടൊപ്പം അവരുടെ സ്വപ്നങ്ങളും സമ്പാദ്യങ്ങളും വ്യവസായ വികസനത്തിന് നഗരമധ്യത്തില്‍ തന്നെ ഏക്കറുകണക്കിന് സ്ഥലം രേഖകള്‍ പ്രകാരം സര്‍ക്കാരിന്റെ കയ്യില്‍ തന്നെ ഉള്ളപ്പോള്‍ ഗ്രാമങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയകളെ വളര്‍ത്തുവാനും അനധികൃതമായി കയ്യടക്കി വച്ചിരുന്ന സഭയെ സംരക്ഷിക്കാനുമാണ്. ഈ ഭൂമി കയ്യടക്കി വെച്ചിരിക്കുന്നത് കൊണ്ട് സഭയ്ക്കും സഭ മേലധികാരികള്‍ക്കും ഇത്തരം കയ്യേറ്റത്തിന് കൂട്ടുനില്‍ക്കുന്ന ചില സര്‍ക്കാര്‍ ഉടമ്പടികളും രാഷ്ട്രീയക്കാര്‍ക്കും മാത്രമാണ്. അല്ലാതെ പാവപ്പെട്ട ആര്‍ക്കും യാതൊരു ഗുണവും ഇല്ല. ഒരു കനാല്‍ പുറമ്പോക്കില്‍ അന്തിയുറങ്ങാന്‍ കൂര കെട്ടിയാല്‍ അവനെ സര്‍ക്കാരിന്റെ എല്ലാ ശക്തി ഉപയോഗിച്ച് എവിടേക്കെങ്കിലും ആട്ടിപായ്ക്കും. സഭയും സഭാ മേലധികാരികളും കച്ചവട കയ്യേറ്റങ്ങള്‍ക്ക് എങ്ങനെയും നിയമ സാധ്യത നല്കി സര്‍ക്കാരുകള്‍ സംരക്ഷിക്കും.
നിയമപ്രകാരം രണ്ടേക്കര്‍ ഭൂമിയെ സര്‍ക്കാരിന് പതിച്ചു നല്കാന് നിയമം അനുവദിക്കുകയുള്ളൂ എന്നത് അതെ ഇരിക്കെ എങ്ങനെ വരാപ്പുഴ അതിരൂപതയ്ക്ക് 131.16 ഏക്കര്‍ സ്ഥലം സ്വന്തമാക്കി വെക്കുവാന്‍ സാധിച്ചു എന്ന് അന്വേഷണ വിധേയമാക്കേണ്ടതാണ്. അവര്‍ കൈയ്യടക്കി വച്ചിരിക്കുന്ന തൃക്കാക്കര വില്ലേജും,കണയന്നൂര്‍ താലൂക്ക് ഞാലകം കരയില്‍ പഴയ സര്‍വ്വേ നമ്പര്‍ 1087/1/G സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം തിരുവിതാംകൂര്‍ (തിരുവിതാംകോട്ട്) സംസ്ഥാനം ആലങ്ങാട്ട് താലൂക്ക് തൃക്കാക്കര പകുതിയില്‍ പണ്ടാരപ്പാട്ട ഭൂമിയാണ്.131.48 ഏക്കര്‍ ഭൂമിയായി രേഖപ്പെടുത്തിയിരിക്കുന്നു. സര്‍വ്വേ 1087/1/G യില്‍പെട്ട ഈ സ്ഥലം നാളിതുവരെ പട്ടയം അനുവദിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ രേഖകളില്ല. എന്നാല്‍ ഏകദേശം പത്തോളം കടലാസില്‍ മാത്രം കാണുന്ന ട്രസ്റ്റുകളുടെ പേരില്‍ ഇതിനെല്ലാം സര്‍ക്കാര്‍ കരം സ്വീകരിക്കുന്നത് എങ്ങനെ എന്ന് വ്യക്തമല്ല. രണ്ടേക്കര്‍ ഒരാള്‍ക്ക് മാത്രം പതിച്ചു കൊടുക്കുവാന്‍ നിയമം ഉള്ളതിനാലാണ് വിവിധ ട്രസ്റ്റുകളുടെ പേരില്‍ ഇവര്‍ രേഖകള്‍ വ്യാജമായി ഉണ്ടാക്കി. ഇത്രയും സ്ഥലം കയ്യടക്കി വെച്ചിരിക്കുന്നത്. ഈ കയ്യേറ്റം സാധൂകരിക്കുക പെടാന്‍ വേണ്ടി 1971-ല്‍ തയ്യാറാക്കി എന്ന് പറയപ്പെടുന്ന ഡോക്യൂമെന്റ് പരിശോധിച്ചാല്‍ കയ്യടക്കല്‍ തന്ത്രം വ്യക്തമാകും.
ഈ രേഖകള്‍ ഉപയോഗിച്ച് ഉന്നത കോടതികളില്‍ പോലും തെറ്റിദ്ധാരണ ഉണ്ടാക്കി പല കാര്യവും നേടിയെടുത്തിട്ടുണ്ട് എന്ന് സംശയിക്കപ്പെടുന്നു. ഈ കയ്യേറ്റ ഭൂമിയില്‍ കെട്ടിടങ്ങളും, മറ്റ് സ്ഥാപനങ്ങളും പണിയാന്‍ തദ്ദേശീയ ഭരണസംവിധാനങ്ങള്‍ അനുമതി കൊടുത്തിട്ടുള്ളതും പരിശോധന വിധേയമാക്കേണ്ടതാണ്. സഭയേയും മതങ്ങളെയും ഉപയോഗിച്ച് കയ്യേറ്റങ്ങള്‍ നടത്തി സുഖലോലുപരായി ജീവിക്കുന്നവര്‍ പാവപ്പെട്ട സഭാവിശ്വാസികള്‍ക്ക് എങ്കിലും ഒരു കൂര പണിയാന്‍ ഒരു തുണ്ടു ഭൂമിപോലും നല്‍കാതെ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ക്കും ഊഹകച്ചവടങ്ങള്ക്കും ഇറങ്ങി കോടികള്‍ സമ്പാദിക്കുന്നു. കളമശ്ശേരിയില്‍ കയ്യടക്കി വച്ചിരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിച്ചാല്‍ സര്‍ക്കാരിന് ഒരു കര്‍ഷകനും സ്വന്തം കൃഷിഭൂമി നഷ്ടപ്പെടാതെ ഗിഫ്റ്റ് സിറ്റിയോ, സ്വപ്ന സിറ്റിയോ, എന്തുവേണമെങ്കിലും പടുത്തുയര്‍ത്താം,അതിന് സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. നീതിയും നിയമവും എല്ലാവര്ക്കും തുല്യമാണ്. കര്‍ഷകരുടെ ഭൂമി കൃഷിക്കാര്‍ക്കും,അനര്‍ഹര്‍ കയ്യടക്കി വെച്ചിരിക്കുന്ന ഭൂമി വ്യവസായ വികസനത്തിന് ഉപയോഗപ്പെടുത്തണം.


