കൊച്ചി: നഗരത്തിന്റ വികസന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള വ്യക്തികളെ വികസന അതോറിറ്റികളുടെ നേതൃത്വത്തില്‍ നിയോഗിക്കണം. അല്ലാത്ത പക്ഷം ഇത്തരം വെള്ളാനകളായ സ്ഥാപനങ്ങള്‍ പിരിച്ച് വിടണമെന്നു നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനും എന്‍ഡിഎ സംസ്ഥാന നിര്‍വാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ, വിവിധ വകുപ്പുകള്‍ തമ്മിലോ, ജില്ലാ ഭരണ കൂടവുമായോ വികസന അതോററ്റികള്ക്ക് യാതൊരു വിധ ഏകോപനം ഇല്ലാത്തതു മൂലം വികസനത്തെ പിന്നോട്ടടിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ജിസിഡിഎ ഉള്‍പ്പെടെയുള്ള പല വികസന അതോറിറ്റികളിലും പതിറ്റാണ്ടുകളായി യാതൊരു ജോലിയും ചെയ്യാതെ സെക്രട്ടറിക്ക് പുറമേ എഞ്ചിനീയര്‍മാര്‍ ടൗണ്‍ പ്ലാനര്‍മാര്‍, അസിസ്റ്റന്റ് പ്ലാനര്‍മാര്‍, സൂപ്രണ്ടുമാര്‍, സീനിയര്‍ ക്ലാര്‍ക്കുമാര്‍, ക്ലാര്‍ക്കുമാര്‍, അറ്റന്റര്‍മാര്‍ ഉള്‍പ്പെടെ 150 ല്‍ ഏറെ ഉദ്യോഗസ്ഥരുണ്ട്. എന്നിട്ടും കാര്യമായി ഒരു പണിയും നടക്കുന്നില്ല. പ്രതിമാസം 70 ലക്ഷത്തില്‍പരം രൂപ ശമ്പള ഇനത്തില്‍ നല്കി വരുന്നു.
തെരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭിക്കാതെ പോയവരേയും തോറ്റവരേയുംകുടി ഇരുത്താനുള്ള സ്ഥാപനമായി വികസന അതോറിറ്റികള്‍ മാറുന്നു. ഇതിന് മാറ്റം ഉണ്ടാവണം. അല്ലെങ്കില്‍ പിരിച്ച് വിടുകയായിരിക്കും ഉചിതമെന്നും കുരുവിള മാത്യൂസ് വിമര്‍ശിച്ചു.


