മൂവാറ്റുപുഴ: നഗരമധ്യത്തിലെ ഗ്ലാസ്കടയില്‍ എത്തിയ വെള്ളിമൂങ്ങ നാട്ടുകാര്‍ക്ക് കൗതുകമായി. മൂവാറ്റുപുഴ കീച്ചേരിപ്പടി പി.എം. ഗ്ലാസ്കടയിലാണ് വെള്ളിയാഴ്ച നാട്ടില്‍ അപൂര്‍വമായി കാണുന്ന വെള്ളി മൂങ്ങ എത്തിയത്. ഗ്ലാസ് കട ജീവനക്കാരന് സനൂപ് മുഹമ്മദാണ് വെള്ളിമൂങ്ങയെ ആദ്യം കണ്ടത്.
വിവരം അറിഞ്ഞതോടെ വെള്ളിമൂങ്ങയെ കാണാന്‍ നിരവധിയാളുകള്‍ കാഴ്ചക്കാരായി എത്തി. മറ്റു പക്ഷികളുടെ ആക്രമണത്തിനിരയായ വെള്ളി മൂങ്ങ അവശ നിലയിലായിരുന്നു. ഫഹദ്ബിന് ഇസ്മയിലിന്റെ നേതൃത്വത്തില്‍ വെള്ളവും ഭക്ഷണവും നല്‍കിയതോടെയാണ് മൂങ്ങ ഉഷാറായത്. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.


