മൂവാറ്റുപുഴ: ട്രാഫിക് പോലീസിന് മഴ കോട്ടുകള്‍ നല്കി മുവാറ്റുപുഴ മെര്‍ച്ചന്റ്സ് അസോസിയേഷന്. മൂവാറ്റുപുഴയിലെ ഗതഗതം ക്രമികരിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന മൂവാറ്റുപുഴയിലെ മുഴുവന്‍ ട്രാഫിക് പോലീസിനും മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍
മഴ കോട്ടുകള്‍ വിതരണം ചെയ്തു.
മഴ കോട്ടുകളുടെ വിതരണോദ്ഘാടനം മെര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ ഡിവൈഎസ്പി മുഹമ്മദ് റിയാസിന് കൈമാറി നിര്‍വ്വഹിച്ചു. ട്രാഫിക്ക് എസ്.ഐ. നസീര്‍ പി.കെ, ഷൈജു തുമ്പയില്‍ എന്നിവര്‍ പങ്കെടുത്തു.


